പ്രണയവും സ്‌നേഹവും അവകാശമെന്ന് തോന്നുമ്പോഴാണ് ദുരന്തമായി മാറുന്നത് ; ബന്ധം നഷ്ടപെടുമെന്ന തോന്നൽ വരുമ്പോഴാണ് അവളെ മറ്റാർക്കും കൊടുക്കില്ലെന്ന് തീരുമാനിക്കുന്നത് ; പെൺകുട്ടികളുള്ള മാതാപിതാക്കൾ അറിയാൻ
സ്വന്തം ലേഖിക കൊച്ചി: പ്രണയവും സ്‌നേഹവും അവകാശമായി മാറുമ്പോഴാണ് അത് വലിയ ദുരന്തത്തിലേക്ക് വഴിമാറുന്നത്. അതുവരേയും തന്റേതെന്ന് വിശ്വസിച്ച് സ്‌നേഹിച്ചയാൾ മറ്റൊരാൾക്ക് സ്വന്തം ആകുമെന്നറിയുമ്പോഴോ അല്ലെങ്കിൽ തന്നെ വേണ്ടയെന്ന് പറയുമ്പോഴുമാണ് പ്രണയിച്ചവരെ ഇല്ലാതാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. പ്രണയിച്ച പെൺകുട്ടിയെ കിട്ടില്ല എന്ന് തോന്നുമ്പോൾ, അവളെ മറ്റാർക്കും കിട്ടേണ്ടെന്ന ചിന്ത മനസ്സിലേക്ക് വരുന്നു.ആ നഷ്ടബോധത്തിൽ നിന്നാണ് അവരെ ഇല്ലാതാക്കാനുള്ള പ്രവണതയുണ്ടാകുന്നത്. എന്നാൽ അവരെ ഇല്ലാതാക്കുക മാത്രമല്ല സ്വയം ജീവനൊടുക്കുകയും ചെയ്യുന്നു. പക്വതയില്ലായ്മയാണ് ഇതിനെല്ലാം പ്രധാനകാരണം. എതിർ ലിംഗത്തോട് പ്രണയം തോന്നുകയെന്നത് കൗമാരപ്രായത്തിൽ സഹജമാണ്. അതിൽ തെറ്റ് പറയാനാകില്ല. […]