video
play-sharp-fill

ദേവനന്ദയുടെ ദുരൂഹ മരണം : മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ; മൊബൈൽ ടവറുമായി ബന്ധപ്പെട്ട വിവരങ്ങൾ ശനിയാഴ്ച ലഭിക്കും

സ്വന്തം ലേഖകൻ കൊല്ലം: ദേവനന്ദ ദുരൂഹ മരണത്തിൽ ദുരൂഹത നീങ്ങുന്നു. ദേവനന്ദ മരിച്ച സമയത്ത് ആ പ്രദേശത്ത് അന്ന് മൊബൈൽ ഉപയോഗിച്ചവരുടെ മുഴുവൻ വിവരങ്ങളും ശനിയാഴ്ച ലഭിക്കും. ഈ വിവരങ്ങൾ ലഭിക്കുമെന്നതിനാൽ കേസന്വേഷണത്തിന് ഏറ്റവും ഗുണകരമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. അന്വേഷണസംഘം വെള്ളിയാഴ്ച്ച കുട്ടിയുടെ മാതാപിതാക്കളെ നേരിൽക്കണ്ട് സംസാരിച്ചിരുന്നു. അമ്മ ധന്യയുമായി ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചു. മൊഴി രേഖപ്പെടുത്താനായി ഇവരെ വീണ്ടും സ്റ്റേഷനലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടുതവണ […]

മനഃപൂർവ്വം ക്ഷതമേൽപ്പിച്ചതിന്റെ അടയാളങ്ങളൊന്നും ദേവനന്ദയുടെ മൃതദേഹത്തിൽ ഇല്ലായിരുന്നു, അപ്രതീക്ഷിത വീഴ്ചയാണ് മരണകാരണം : ഫോറൻസിക് വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: രണ്ടാം ക്ലാസുകാരിയായ ദേവനന്ദയെ വീട്ടിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദിവസങ്ങൾ നീണ്ടുനിന്ന അനശ്ചിതത്വത്തിന് വിട. മരണ കാരണം കണ്ടെത്തുന്നതിനായി നടത്തിയ ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ദേവനന്ദയുടെ മൃതദേഹത്തിൽ മനപൂർവ്വം ക്ഷമേൽപ്പിച്ചതിന്റെ അടയാളങ്ങളൊന്നും ദേഹത്തില്ലെന്നും അപ്രതീക്ഷിത വീഴ്ചയാണ് മരണ കാരണമെന്നാണ് കണ്ടെത്തൽ. അതേസമയം ഇടത് കവിളിലെ ചെറിയ പാട് വെള്ളത്തിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നും ഫോറൻസിക് റിപ്പോർട്ടിലുണ്ട്. ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയാണ് ഫോറൻസിക് സംഘം നൽകിയിരുന്നത്. മൃതദേഹം […]

ദേവനന്ദയുടെ ദുരൂഹ മരണത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ചേർത്തലയിൽ വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ കാണാതായി ; പരീക്ഷാ സമ്മർദ്ദത്തിനൊപ്പം തട്ടിക്കൊണ്ട് പോകൽ സംശയത്തിൽ പൊലീസ്

സ്വന്തം ലേഖകൻ ചേർത്തല: ദേവനന്ദയുടെ തിരോധാനത്തിന്റെയും പിന്നീട് ഉണ്ടായ ദുരൂഹ മരണത്തിന്റെയും ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ചേർത്തലയിൽ വീട്ടിൽ നിന്നും പരീക്ഷ എഴുതുവാൻ സ്‌കൂളിലേക്ക് പോയ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായി. പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടിൽ ഉദയകുമാർ, ഗായത്രി ദമ്പതികളുടെ മകൾ ആരതിയെയാണ് (15) വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകും വഴി കാണാതായാത്. പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പത്താം ക്ലാസ് പരീക്ഷ ആയതിനാൽ രാവിലെ വിദ്യാർത്ഥിനി വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയെന്ന് മാതാപിതാക്കൾ പറയുന്നത്. വീട്ടിൽ നിന്ന് അര […]

ദേവനന്ദയെ കൃത്യം ഒരുവർഷം മുൻപും കാണാതായിട്ടുണ്ടായിരുന്നു ; അന്ന് അവൾ പറഞ്ഞത് ഒരു അമ്മൂമ്മ കൂട്ടിക്കൊണ്ട് പോയെന്നാണ് പറഞ്ഞത്, പട്ടി കുരച്ചപ്പോൾ അമ്മൂമ്മ പോയെന്നും പറഞ്ഞു : അയൽവാസിയായ തയ്യൽക്കാരി മിനി വിവരിക്കുന്നതിങ്ങനെ

സ്വന്തം ലേഖകൻ കൊല്ലം : ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. അതേസമയം കൃത്യം ഒരു വർഷം മുൻപ് സമാനമായ സാഹചര്യത്തിൽ കാണാതായിരുന്നതായി റിപ്പോർട്ട്. അന്ന് ഞങ്ങൾ വല്ലാതെ പേടിച്ചു കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ തിരിച്ചു വന്നു എങ്കിലും അവൾ പേടിച്ചു വിറച്ചായിരുന്നു വീട്ടിൽ വന്നത് കാര്യങ്ങൾ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് എന്നെ കൊണ്ടപോയത് ഒരു അമ്മൂമ്മ ആണെന്നാണ് . എന്നാൽ അങ്ങനെ ഒരു അമ്മൂമ്മയെ അവിടെ ഒന്നും കാണാനില്ലായിരുന്നു ദേവനന്ദയുടെ അമ്മ പറയുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ […]

ദേവനന്ദ ആരോടും പറയാതെ ഇതിന് മുൻപും വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ : കുട്ടിയെ കാണാതായ അന്ന് രാവിലെ ഒറ്റയ്ക്ക് കടയിൽ എത്തിയിരുന്നെന്ന് കടയുടമയും പൊലീസിൽ മൊഴി നൽകി

സ്വന്തം ലേഖകൻ കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ദേവനന്ദ ആരോടും പറയാതെ മുൻപ് വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പോലീസിന് മൊഴി നൽകി. കൂടാതെ, കാണാതായ ദിവസം രാവിലെ ദേവനന്ദ ഒറ്റയ്ക്ക് കടയിൽ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പൊലീസിൽ മൊഴി നല്കി. ഇതോടെ മരിച്ച അന്ന് രാവിലെ ഒൻപത് മണിക്ക് ദേവനന്ദ ഒറ്റയ്ക്ക് നൂറ് മീറ്റർ അകലെയുള്ള കടയിൽ നിന്നും സോപ്പ് വാങ്ങിപോയെന്നും കണ്ടെത്തി. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും […]

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത : മൃതദേഹത്തിന് അടുത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു, എന്നാൽ കാണാതായ സമയത്തൊന്നും കുട്ടി അമ്മയുടെ ഷാൾ കൈവശം വച്ചിരുന്നില്ല : വെളിപ്പെടുത്തലുമായി ദേവനന്ദയുടെ മുത്തച്ഛൻ

സ്വന്തം ലേഖകൻ കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതിൽ സംശയങ്ങൾ ഉന്നയിച്ച് ദേവനന്ദയുടെ മുത്തച്ഛൻ മോഹനൻപിള്ള. കുഞ്ഞിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയെ കാണാതാവുന്ന സമയത്ത് അവൾ ഷാളൊന്നും കൈവശം വച്ചിരുന്നില്ലെന്നും മോഹനൻപിള്ള പറഞ്ഞു. വീട്ടിൽ നിന്നും പുറത്തുപോകാത്ത കുട്ടിയാണ് ദേവനന്ദ. അയൽവക്കത്തെ വീട്ടിൽ പോലും പോകാറില്ല. അടുത്ത വീട്ടിലെ കുട്ടി വിളിച്ചാലും വീട് വിട്ടു പോകാറില്ല. കൂടാതെ ആറുവർഷത്തെ പ്രായത്തിനിടെ ദേവനന്ദ ഒരിക്കൽപോലും ആറ്റിന്റെ തീരത്തേക്ക് പോയിട്ടില്ലെന്നും മുത്തച്ഛൻ മോഹനൻപിള്ള പറയുന്നു. വീട്ടിൽ […]

പ്രാർത്ഥനകൾ മുറുകും മുൻപ് തന്നെ അവൾ ലോകത്തോട് വിട പറഞ്ഞിരുന്നു ; കാണാതായി ഒരു മണിക്കൂറിനകം തന്നെ ദേവനന്ദയ്ക്ക് മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ കാണാതായ ദേവനന്ദ ഉച്ചയ്ക്കു മുൻപ് തന്നെ മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ. ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ നിഗമനം. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. എന്നാൽ ഉച്ചയ്ക്ക് മുൻപു മരണം സംഭവിച്ചെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം കുട്ടിയുടെ മരണം മുങ്ങിമരണം മാത്രമാണെന്നും ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്ന് കുട്ടിയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചതായാണ് സൂചന. അതേസമയം ദേവനന്ദയുടെ ആന്തരികാവയവങ്ങൾ വിശദമായ […]

ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി : ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും ; മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊല്ലം നെടുമൺകാവ് ഇളവൂരിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്ൃമോർട്ടം റിപ്പോർട്ടിലുണ്ട്. മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. സേരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ദേവനന്ദ നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ വീട്ടിൽ നിന്നും കാണാതാകുന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് ദേവനന്ദയെ […]

പ്രാർത്ഥനകൾ വിഫലം : കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി

സ്വന്തം ലേഖകൻ കൊല്ലം : കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലമായി . ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി .കൊല്ലത്ത് നിന്നും വ്യാഴാഴ്ച്ച കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹമാണ്  കണ്ടെത്തിയത്. ദേവനന്ദയുടെ വീടിന് സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിൽ നിന്നും വ്യാഴാഴ്ച പൊലീസിന് കാര്യമായ സൂചനകൾ ഒന്നും  ലഭിച്ചിരുന്നില്ല.