‘ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതും ഞാനാണ്’ ; താരങ്ങളെ താരമാക്കിയ തമ്പുരാന്റെ ഹിറ്റ് ഡയലോഗുകളിലൂടെ ഒരിക്കല്‍ കൂടി

വിഷ്ണു ഗോപാല്‍ ഏറ്റുമാനൂര്‍: ‘ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതും ഞാനാണ്…’, സീസറിനുള്ളത് സീസറിന് തന്നെ വരും..’ മെഗാസ്റ്റാറിനെയും കംപ്ലീറ്റ് ആക്ടറെയും മലയാളിക്ക് തന്നത് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹൃദയം നിലച്ച് പോയ ഈ കോട്ടയംകാരനാണ്, ഡെന്നിസ് ജോസഫ്. മമ്മൂട്ടി- പെട്ടി- കുട്ടി കോംബോ പ്രക്ഷകര്‍ക്ക് മടുത്ത് തുടങ്ങിയപ്പോള്‍, തുടര്‍ പരാജയങ്ങള്‍ കാരണം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടിയായിരുന്നു ‘ന്യൂഡല്‍ഹി’. തളര്‍ന്ന ശരീരവും കയ്യിലേന്തിയ തൂലികയുമായി ജി കൃഷ്ണമൂര്‍ത്തിയെന്ന കഥാപാത്രം മമ്മൂട്ടിയെന്ന നടനെയും താരത്തെയും ബോക്സ് ഓഫീസില്‍ തിരികെയെത്തിച്ചു.   ‘രാജുമോന്‍ ഒരിക്കല്‍ എന്നോട് […]

ഡെന്നിസ് ജോസഫ് അന്തരിച്ചു; വിടവാങ്ങിയത്, താരങ്ങളെയും സൂപ്പർ താരങ്ങളെയും മലയാളത്തിന് സമ്മാനിച്ച അതുല്യപ്രതിഭ 

സ്വന്തം ലേഖകൻ കോട്ടയം : തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഡെന്നീസ് ജോസഫ് ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഇദ്ദേഹത്തിന്റെ തിരക്കഥ മുഖ്യ പങ്കുവഹിച്ചു. ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകരൊത്ത് നിരവധി സിനിമകളിൽ പങ്കാളിയായി. 1985-ൽ […]