ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ ഹീരാ ബാബു റിമാന്‍ഡില്‍ തുടരും; ഹീരാ കണ്‍സ്ട്രക്ഷന്‍സിന്റെ സാമ്പത്തിക പ്രതിസന്ധി പുറത്ത് വന്നത് നോട്ട് നിരോധനത്തിന് ശേഷം; കുടുംബസ്വത്തായി കൊണ്ടുനടന്ന കമ്പനി ഒടുവില്‍ പാപ്പരാക്കി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍, ഹീര കണ്‍സ്ട്രക്ഷന്‍സ് ഉടമ ബാബു റിമാന്‍ഡില്‍ തുടരും. ഹീരാ ബാബു എന്ന അബ്ദുള്‍ റഷീദിന്റെ അഞ്ച് ജാമ്യ ഹര്‍ജികളും ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍.അജിത് കുമാര്‍ തള്ളിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹീരാബാബു ജാമ്യത്തിന് ശ്രമിച്ചത്. ആശുപത്രിവാസം തേടുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ആശുപത്രി പി.ആര്‍.ഒ യുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ പ്രതി ശ്രമിച്ചതെന്ന് […]

വീണ്ടും നോട്ട് നിരോധനം ; രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകൾ ഇനിയില്ല. അച്ചടി അവസാനിപ്പിച്ച് റിസർവ്വ് ബാങ്ക്

  സ്വന്തം ലേഖിക ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനൊരുങ്ങി റിസർവ് ബാങ്ക്. 2000 നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിട്ടുണ്ട്. വിവരാവകാശ മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വയ്കതമാക്കിയത്. രാജ്യത്തെ കളളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിക്കുന്നത്. ഈ തീരുമാനത്തിന്റെ തുടർച്ചയായി 2000 രൂപയുടെ നോട്ടുകൾ പ്രചാരണത്തിൽ നിന്നും പിൻവലച്ചേക്കുമെന്നും റപ്പോർട്ടുകളുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കറൻസി പ്രിന്റ് അച്ചടിക്കുന്ന ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് ഒറ്റ 2000 നോട്ട് […]

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന തിരിച്ചടികൾക്ക് കാരണം നോട്ട് നിരോധനവും ജി. എസ്. ടിയും ; ഡോ. രഘുറാം രാജൻ

  സ്വന്തം ലേഖിക ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിക്ഷേപം, ഉപഭോഗം, കയറ്റുമതി, ബാങ്കിതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്.സി) തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം തിരിച്ചടി നേരിടുകയാണെന്നും ഇതിനു വഴിവച്ചത് മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ നോട്ട് അസാധുവാക്കലും ജി.എസ്.ടിയുമാണെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ പറഞ്ഞു. സ്വയം അധികാര കേന്ദ്രീകൃതമായി കേന്ദ്രസർക്കാർ എടുക്കുന്ന ഏകപക്ഷീയ രാഷ്ട്രീയ നടപടികൾ സമ്പദ്‌വ്യവസ്ഥയ്ക്ക് അതീവ ഗുരുതരമായി മാറിയേക്കും. സാമ്പത്തിക രംഗത്ത് തളർച്ച പ്രകടമായി തുടങ്ങിയ വേളയിലാണ് കൂടുതൽ തിരിച്ചടിയുമായി നോട്ട് അസാധുവാക്കലും ജി.എസ്.ടിയും എത്തിയതെന്നും അദ്ദേഹം പറഞ്ഞു. […]