ഡൽഹിയിൽ വീണ്ടും അരുംകൊല..!! പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി..!! കല്ലുകൊണ്ട് തലയ്ക്കടിച്ചു..! നിരവധിതവണ കുത്തി; കയ്യും കെട്ടി നോക്കി നിന്ന് നാട്ടുകാർ; പ്രതിക്കായി തിരച്ചിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും അതിക്രൂര കൊലപാതകം. 16 കാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. സാക്ഷി ദീക്ഷിത് (16) എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സഹിൽ (20) എന്നയാളാണ് പ്രതിയെന്നും ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ഡൽഹി രോഹിണിയിലാണ് നാടിനെ നടുക്കിയ സംഭവം. പെൺകുട്ടിയെ 15ലധികം തവണ കത്തികൊണ്ട് കുത്തുകയും തലയിൽ കല്ലുകൊണ്ട് പലതവണ അടിക്കുകയും ചെയതു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും എന്നാൽ ശനിയാഴ്ച വൈകുന്നരം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഞായറാഴ്ച വൈകീട്ട് […]