play-sharp-fill

കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ; വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നത് പ്രത്യേക കോള്‍ സെന്ററില്‍ നിന്ന്; സംഘത്തലവനായ ചൈനീസ് പൗരനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു; ഓണ്‍ലൈന്‍ വായ്പയെടുക്കും മുന്‍പ് ചതിക്കുഴികളും അറിയുക

സ്വന്തം ലേഖകന്‍ ഹൈദരാബാദ്: കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ. സംഘത്തിലെ പ്രധാനിയായ ചൈനീസ് പൗരന്‍ ഷു വെയ് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ പീഡനത്തെ തുടര്‍ന്ന് മൂന്നു പേര്‍ ആത്മഹത്യ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 21,000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് അനധികൃതമായി ഇവര്‍ നടത്തിയത്. ആഗ്ലൊ ടെക്‌നോളജീസ്, ലിയുഫാങ് ടെക്‌നോളജീസ്, നബ്ലൂം ടെക്‌നോളജീസ്, പിന്‍പ്രിന്റ് ടെക്‌നോളജീസ് എന്നീ നാല് കമ്പനികള്‍ നടത്തിയിരുന്ന അനധികൃത ലോണ്‍ ആപ്പുകളുടെ മേധാവിയായിരുന്നു അറസ്റ്റിലായ […]