യുകെയിൽ കോട്ടയം പാലാ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

Spread the love

ലണ്ടൻ/റെഡ്ഡിങ്: യുകെയിൽ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ റെഡ്ഡിങിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ പാലായിൽ ജോസി വർഗീസ് – മിനി ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസ്(24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആണ് വീട്ടിൽ പ്രസീന കുഴഞ്ഞു വീണത്.

video
play-sharp-fill

തുടർന്ന് ലണ്ടനിലെ ചേറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ശനിയാഴ്ച രാവിലെ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ്‌ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചെറുപ്രായത്തിലുള്ള പ്രസീനയുടെ മരണം റെഡ്ഡിങിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

പ്രസീനയുടെ കുടുംബം സിറോ മലബാര്‍ സഭ വിശ്വാസികളാണ് . സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group