ഡാമുകളിൽ നിന്നും മണൽ വാരാൻ സർക്കാർ തീരുമാനം ; കോടികളുടെ അഴിമതിയ്ക്ക് കളമൊരുങ്ങുന്നു

  തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണൽ വാരുന്നതിനും അത് വില്പന നടത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് ഉൾപ്പെടെ സർക്കാർ അനുമതി നൽകി . ഇതോടെ കോടികളുടെ അഴിമതിയ്ക്ക് കളമൊരുങ്ങുന്നത്.  മണൽശേഖരം വിവിധ ഘട്ടങ്ങളായി അടുത്ത മാർച്ചിനു മുമ്പ് വില്ക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടമായി, രണ്ടു മാസത്തിനകം പത്തുലക്ഷം ഘനമീറ്റർ മണൽ വിപണയിലെത്തിക്കും. മണൽക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന വിവിധ നിർമ്മാണമേഖലയ്ക്ക് ഈ പദ്ധതികൊണ്ട് ആശ്വാസകരമാകും. കൂടാതെ മാർക്കറ്റിലെ മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും. സ്വകാര്യ സ്ഥാപനങ്ങൾക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികൾക്കും ഉൾപ്പെടെ […]