കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യ പിണങ്ങി പോയി..! തിരികെ വരാഞ്ഞതിൽ വിരോധം; സഹോദരിയുടെ വീട്ടിലെത്തി ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി..! ഇലഞ്ഞി സ്വദേശിയായ ഭർത്താവ് പിടിയിൽ..!

സ്വന്തം ലേഖകൻ കുറവിലങ്ങാട്‌ : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ഞി, മുത്തോലപുരം ഇടവഴിക്കൽ വീട്ടിൽ ബോബി ഇ.ആർ(43)എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഭാര്യ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയുമായിരുന്നു. ഭാര്യ അവിടെ നിന്നും തിരികെ വരാത്തതിലുള്ള വിരോധം മൂലം ശനിയാഴ്ച രാത്രിയോടുകൂടി ഇയാൾ ഉഴവൂർ മുക്കട ഭാഗത്തുള്ള ഇവരുടെ വീട്ടിൽ ചെല്ലുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് […]

അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; പെരുമ്പായിക്കാട് സ്വദേശിയെ കാപ്പാ ചുമത്തി നാടുകടത്തി

സ്വന്തം ലേഖകൻ ഗാന്ധിനഗർ: പെരുമ്പായിക്കാട് ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് പരിത്തുശ്ശേരി വീട്ടിൽ മാത്യു മകൻ ഡോണ്‍ മാത്യു (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ […]