play-sharp-fill

കോട്ടയം നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയും ; സിപിഎം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസ് കവാടം ഉപരോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം:അഴിമതി,വികസന സ്തംഭനം, ദുർഭരണം തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് സിപിഎം കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ഉപരോധം സംഘടിപ്പിച്ചു. കോട്ടയം പട്ടണത്തിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടക്കുന്നില്ല.എംഎൽഎ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാറില്ല.നഗരസഭയിൽ എത്തുന്ന ജനങ്ങൾ പണം കൊടുത്താൽ മാത്രം കാര്യങ്ങൾ നടക്കുന്ന അവസ്ഥയാണ് ഉള്ളത്.കുടിവെള്ളം, മാലിന്യ പ്രശ്നങ്ങൾ, വഴിവിളക്കുകൾ തെളിയാത്തത്,റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങൾ ഉയർത്തിയാണ് ഉപരോധം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി എ വി റസ്സൽ ഉപരോധം ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. […]

ഗവർണർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നത് : എം വി ഗോവിന്ദൻ ;ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകും

തിരുവനന്തപുരം : ഗവർണർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകും. കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധം ഗവർണറെ അറിയിക്കുകയെന്നതാണ് ലക്ഷ്യം. കാവിവത്കരണ പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ എത്തിക്കാൻ ശ്രമം നടക്കുന്നു. നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാത്തത് ഭരണഘടനാ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ​ഗവർണർക്കെതിരെ ഇടത് മുന്നണി രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം വി […]