play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന്‌ 1986 പേര്‍ക്ക് കോവിഡ്; 538 പേര്‍ രോഗമുക്തരായി; 230 കുട്ടികൾക്കും 161മുതിർന്ന പൗരന്മാർക്കും രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1976 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 9074 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.88 ആണ്. രോഗം ബാധിച്ചവരില്‍ 963 പുരുഷന്‍മാരും 793 സ്ത്രീകളും 230 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 538 പേര്‍ രോഗമുക്തരായി. 14262 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 103095 […]

കേരളത്തിൽ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27മരണങ്ങൾ കോവിഡ് മൂലമെന്ന് ഇന്ന്‌ സ്ഥിരീകരിച്ചു; സംസ്ഥാനമൊട്ടാകെ 523 ഹോട്ട് സ്പോട്ടുകൾ

  സ്വന്തം ലേഖകൻ   തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ […]

രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ പ്രചരണം ഇല്ലാതാക്കിയത് പാവപ്പെട്ടവന്റെ കഞ്ഞികുടി; സര്‍ക്കാരിന്റ കോവിഡ് നിയന്ത്രണങ്ങള്‍ ചുറ്റിക്കുന്നത് സാധാരണക്കാരനെ മാത്രം; കൊറോണയ്ക്ക് മൂങ്ങായുടെ സ്വഭാവം; പകല്‍ ഉറങ്ങും, വൈകിട്ട് കൃത്യം 7.30 ആകുമ്പോള്‍ ചാടിയെഴുന്നേറ്റ് റോഡിലിറങ്ങി കണ്ണില്‍ക്കാണുന്നവരെയൊക്കെ പിടിക്കും

ഏ. കെ. ശ്രീകുമാർ കോട്ടയം: രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ പ്രചരണം തച്ചുടച്ചത് സാധാരണക്കാരന്റ ജീവിതം. അധികാരം മാത്രം മുന്നില്‍ക്കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഘോഷമാക്കിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിക്തഫലങ്ങള്‍ മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. തെരഞ്ഞെടുപ്പ് ദിവസം കഴിഞ്ഞതോടെ നേതാക്കള്‍ എല്ലാവരും സുരക്ഷിത താവളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. പ്രചരണത്തിന് കൊടിപിടിച്ച് മുന്നില്‍ നടന്ന അണികളില്‍ പലരും കോവിഡ് പോസിറ്റീവായി വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ ചുറ്റിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ മാത്രമാണ്. നഗരത്തിലുള്ള പല ഓട്ടോ തൊഴിലാളികളും 5.30 ഓടെ ആളുകളില്ലാത്തതിനാല്‍ ഓട്ടം […]

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം : ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26,995 പേര്‍ക്ക് ; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് […]

സംസ്ഥാനത്ത് ഉടൻ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല ; വാക്സിൻ ക്ഷാമം രൂക്ഷം; ദിവസേന രണ്ടരലക്ഷം പേർക്ക് വാക്സിൻ എന്ന ലക്ഷ്യത്തിൽ എത്താനായില്ല; നിയന്ത്രണങ്ങൾ കർശനമാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ ശക്തമായ സജ്ജീകരണങ്ങളുമായി സർക്കാർ. വാക്സിൻ എല്ലാവർക്കും സൗജന്യമായിരിക്കുമെന്നും പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല വിതരണം ചെയ്യുകയെന്നും നിലവിൽ ഒക്സിജൻ ദൗർലഭ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രധാന കാര്യങ്ങൾ ; സർക്കാരിന്റെ പ്രതിരോധ മന്ത്രമായി ‘ക്രഷ് ദി കർവ്’. ഒരു താലൂക്കിൽ ഒരു സി എഫ് എൽ ടി സി ഉറപ്പാക്കും. ദിവസേന രണ്ടരലക്ഷം പേർക്ക് വാക്സിൻ എന്ന ലക്ഷ്യത്തിൽ എത്താനായില്ല. എസ് എം എസ് ക്യാപയിൻ ശക്തിപ്പെടുത്തും. വാക്സിൻ ക്ഷാമം രൂക്ഷം. കേന്ദ്രത്തിന്റെ വാക്സിൻ നയം പ്രതികൂലം. […]

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം : ഇന്ന് 18,257 പേര്‍ക്ക് കോവിഡ് ; 16,762 പേര്‍ക്ക് സമ്പര്‍ക്കരോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ […]

കോട്ടയം ജില്ലയില്‍ 780 പേര്‍ക്ക് കോവിഡ് ;767 പേര്‍ക്കും സമ്പർക്കരോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 780 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 767 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 4114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 391 പുരുഷന്‍മാരും 324 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 269 പേര്‍ രോഗമുക്തരായി. 4956 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 91150 പേര്‍ കോവിഡ് ബാധിതരായി. 85344 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ […]

സംസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം : ഇന്ന് 10,031 പേര്‍ക്ക് കോവിഡ് ; 9137 പേര്‍ക്ക് സമ്പര്‍ക്കരോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ […]

മന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് ;  സമ്പർക്കത്തിലേർപ്പെട്ടവർ  നിരീക്ഷണത്തിൽ പോകണമെന്ന്  നിർദ്ദേശം

സ്വന്തം ലേഖകൻ തൃശൂര്‍: കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏർപ്പെട്ടവർ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തതെന്ന് വി എസ് സുനില്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ മകന്‍ നിരഞ്ജന്‍ കൃഷ്ണനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സെപ്റ്റംബര്‍ 23-ന്    […]

നിയന്ത്രണങ്ങൾ കടുപ്പിച്ചു ; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ അവസാനിപ്പിക്കണം. വിവാഹം ഉൾപ്പെടെയുള്ളവക്ക് പ്രവേശനം 200 പേര്‍ക്ക് മാത്രംമാണ്. അടച്ചിട്ട മുറികളിലാണെങ്കിൽ 100 പേരും. ഹോട്ടലുകളും കടകളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ.   ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം. മാളുകളിൽ ഉൾപ്പെടെ നടക്കുന്ന മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു. പൊതു പരിപാടികളിൽ സദ്യക്ക് പകരം പായ്ക്കറ്റ് ഫുഡ് മാത്രമേ വിതരണം ചെയ്യാനാവൂ.