കോട്ടയം ജില്ലയില്‍ 629 പേര്‍ക്ക് കോവിഡ് ; 622 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം
സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 629 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 622 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴ് പേര്‍ രോഗബാധിതരായി. പുതിയതായി 5018 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 318 പുരുഷന്‍മാരും 256 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 216 പേര്‍ രോഗമുക്തരായി. 3362 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 88798 പേര്‍ കോവിഡ് ബാധിതരായി. 84789 […]