കോട്ടയം ജില്ലയില്‍ 629 പേര്‍ക്ക് കോവിഡ് ; 622 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

കോട്ടയം ജില്ലയില്‍ 629 പേര്‍ക്ക് കോവിഡ് ; 622 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ 629 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 622 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴ് പേര്‍ രോഗബാധിതരായി. പുതിയതായി 5018 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 318 പുരുഷന്‍മാരും 256 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
216 പേര്‍ രോഗമുക്തരായി. 3362 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 88798 പേര്‍ കോവിഡ് ബാധിതരായി. 84789 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13175 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 90

ചങ്ങനാശേരി, ഉഴവൂര്‍-32

എലിക്കുളം-21

പാലാ-20

മുണ്ടക്കയം, തലയോലപ്പറമ്പ്-19

കല്ലറ-18

കൊഴുവനാല്‍-17

കടപ്ലാമറ്റം, പാമ്പാടി, ഭരണങ്ങാനം-14

വൈക്കം-13

ഏറ്റുമാനൂര്‍, കടുത്തുരുത്തി-12

ആര്‍പ്പൂക്കര, കുമരകം-11

മുത്തോലി,മരങ്ങാട്ടുപിള്ളി, കുറിച്ചി-10

തിരുവാര്‍പ്പ്, വെളിയന്നൂര്‍, തൃക്കൊടിത്താനം, കങ്ങഴ, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, പുതുപ്പള്ളി, കരൂര്‍, വെള്ളൂര്‍, മാടപ്പള്ളി-9

മീനച്ചില്‍, ചിറക്കടവ്, രാമപുരം, മാഞ്ഞൂര്‍, അയ്മനം-8

എരുമേലി-7

ഞീഴൂര്‍, അയര്‍ക്കുന്നം, ചെമ്പ്-6

കുറവിലങ്ങാട്, നെടുംകുന്നം-5

കടനാട്, മീനടം, കറുകച്ചാല്‍-4

മുളക്കുളം, ഉദയനാപുരം, അതിരമ്പുഴ, കിടങ്ങൂര്‍, മറവന്തുരുത്ത്, മണര്‍കാട്, മണിമല, കോരുത്തോട്, തിടനാട്-3

ഈരാറ്റുപേട്ട, കൂരോപ്പട, അകലക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, പനച്ചിക്കാട്, വിജയപുരം-2

ടി.വി പുരം, മേലുകാവ്, തലപ്പലം, മൂന്നിലവ്, വാകത്താനം, നീണ്ടൂര്‍, വാഴൂര്‍, കാണക്കാരി, തലയാഴം, പായിപ്പാട്, കൂട്ടിക്കല്‍, പള്ളിക്കത്തോട്-1