സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളില്‍ തറച്ചു; പരാതി പറഞ്ഞിട്ടും ആരോഗ്യ പ്രവർത്തകർ ചെവിക്കൊണ്ടില്ല ; അസഹനീയമായ വേദനയുമായി പതിനേഴുകാരൻ നടന്നത് മൂന്നു ദിവസം; തുമ്മിയപ്പോള്‍ ഒടിഞ്ഞ ഭാഗം പുറത്ത് വന്നു; കോന്നി താലൂക്ക് ആശുപത്രിയിൽ നടന്നത് ഗുരുതര വീഴ്ച

സ്വന്തം ലേഖകൻ കോന്നി: കോവിഡ് പരിശോധനക്ക് സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളില്‍ തറച്ച പതിനേഴുകാരന്‍ വേദനകൊണ്ട് പുളഞ്ഞത് മൂന്നു ദിവസം. മങ്ങാരം കല്ലുവിളയില്‍ മനോജിന്റെ മകനും കോന്നി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ജിഷ്ണു മനോജിന്റെ മൂക്കിലാണ് അപകടകരമായ നിലയില്‍ കോവിഡ് സ്ട്രിപ്പിന്റെ അഗ്രഭാഗം ഒടിഞ്ഞ് തുളച്ചിരുന്നത്. അമ്മക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഷ്ണു താലൂക്ക് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനായി എത്തിയപ്പോഴാണ് സംഭവം. നഴ്സ് ജിഷ്ണുവിന്റെ മൂക്കിന്റെ ഇടതു ദ്വാരത്തില്‍ നിന്നും സ്രവം ശേഖരിക്കുന്നതിനിടെ സ്ട്രിപ്പ് […]

മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശേഖരിക്കുന്ന സ്രവ സാമ്പിളുകൾക്ക് പകരം കവിൾകൊണ്ട വെള്ളം ഉപയോഗിച്ച് കൊവിഡ് പരിശോധന : കൊവിഡ് പരിശോധനയ്ക്ക് പുതുവഴിയിൽ ഐ.സി.എം.ആർ

സ്വന്തം ലേഖകൻ ന്യൂഡൽഹി:കൊവിഡ് പരിശോധനയ്ക്കായി കവിൾക്കൊണ്ട വെള്ളം കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ) പഠനങ്ങൾ. വൈറസ് പരിശോധനയ്ക്കായി മൂക്കിൽനിന്നും തൊണ്ടയിൽനിന്നും ശേഖരിക്കുന്ന സാമ്പിളുകൾക്ക് പകരം കവിൾക്കൊണ്ട വെള്ളം ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ. മൂക്കിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നതിൽ ആളുകൾക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മറ്റ് മാർഗങ്ങൾ തേടുന്നത്. മൂക്കിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നത് രോഗികളിൽ ചുമ,തുമ്മൽ എന്നിവയിലേക്ക് നയിക്കാറുണ്ട്. കവിൾകൊണ്ട വെള്ളം പരിശോധനയ്ക്കായി ഉപയോഗിക്കുന്നതിലൂടെ ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാവും. ഒപ്പം സ്രവം പരിശോധിക്കുമ്പോഴുള്ള രോഗവ്യാപനം പുതിയ രീതിയിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]