സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപ; എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. 625 രൂപയായിരുന്ന ആന്റിജന്‍ പരിശോധനാ നിരക്ക്, 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 2100 രൂപയായിരുന്ന ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാക്കി. ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് പരിശോധന നിരക്ക് കുറച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കുള്ള […]

രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി, ചുമ, രാത്രിയിൽ വിയർക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള കോവിഡ് ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് കൂടി വിധേയമാക്കും ; കോവിഡ്-ക്ഷയ രോഗ നിർണ്ണയവും ചികിത്സയും ഒരുമിച്ച് കൊണ്ടുപോകാൻ സർക്കാർ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് രോഗത്തിന് പുറമെ രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി ,ചുമ,ഭാരം കുറയൽ , രാത്രിയിൽ വിയർക്കൽ എന്നീ ലക്ഷണങ്ങൾ ഉള്ള കൊവിഡ് ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് കൂടി വിധേയമാക്കും. ഇതിന് പുറമെ ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുമായി എത്തുന്ന വയോജനങ്ങളിലും ദുർബല ആരോഗ്യ സ്ഥിതി ഉള്ളവരിലും കൊവിഡ് പരിശോധനയ്ക്ക് ഒപ്പം ഇനി മുതൽ ക്ഷയരോഗ പരിശോധന കൂടി നടത്തണമെന്നാണ് നിർദ്ദേശം. എക്‌സ്‌റേയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയാലും ക്ഷയരോഗ പരിശോധന വേണം. ക്ഷയ രോഗം ഉള്ളവരിലും മാറിയവരിലും പനി ഉൾപ്പടെ […]