play-sharp-fill

നാട്ടിൻ പുറങ്ങളിലെ മഴയുടെ സൗന്ദര്യവും വെള്ളച്ചാട്ടവും കാണാൻ ആളില്ലാതായി; പ്രകൃതി കനിഞ്ഞു നല്കിയ ഭംഗി ആസ്വദിക്കാൻ ഇത്തവണയും ആർക്കും ഭാഗ്യമില്ല

ജുമാന അഷറഫ് മുണ്ടക്കയം: കോവിഡ്‌ മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം നാട്ടിന്‍ പുറങ്ങളിലെ മഴക്കാല കാഴ്‌ചകളും വെള്ളച്ചാട്ടങ്ങളും കാണാനും ഇക്കുറിയും ആരുമില്ല. മഴക്കാലത്ത്‌ മാത്രം രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളും അത്‌ വഴി ഉണ്ടാകുന്ന തോടുകളിലെ ഒഴുക്കും, മീൻപിടുത്തവും കാണാന്‍ നിരവധി പേരാണ്‌ മഴയില്‍ കുതിര്‍ന്ന്‌ ഗ്രാമപ്രദേശങ്ങളില്‍ എത്തിയിരുന്നത്‌. ഇത്തവണയും വെള്ളച്ചാട്ടം രൂപപ്പെട്ടെങ്കിലും അതൊന്നും കാണാന്‍ ആരും എത്തിയില്ല. പാറക്കെട്ടുകളില്‍ നിന്നും ഉണ്ടാകുന്ന ഉറവയും മഴ വെള്ളവും കൂടി ചേരുമ്പോള്‍ ചെറുതോടുകളായി രൂപപ്പെട്ട്‌ വലിയ തോടുകളിലേക്ക്‌ ഒഴുകി എത്തുകയാണ്‌. പലയിടത്തും കൃഷിയിടങ്ങളിലൂടെ ആകും ഇതിന്റെ ഒഴുക്ക്‌. ഈ കുത്തൊഴുക്ക്‌ […]