ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയത്  ബൈക്കിൽ ; ആംബുലൻസ് സേവനം വൈകിയതാണ് കാരണമെന്ന് നാട്ടുകാർ; വീഡിയോ കാണാം

സ്വന്തം ലേഖകൻ  ആലപ്പുഴ:  ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്.   ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ സൌകര്യമില്ലെന്നും രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ട് പോകുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.   ഇവിടെ ഡോക്ടർമാരും ഇല്ലെന്നും ശുചീകരണത്തിന് എത്തിയവരാണ് രോഗിയെ പിപിഇ കിറ്റ് ധരിച്ച് മറ്റൊരു കൊവിഡ് രോഗിയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് […]

കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ച് വോട്ട് ചെയ്യാനെത്തി; 230ല്‍ അധികം വോട്ടര്‍മാരും അഞ്ച് പോളിങ്ങ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ട ഗതികേടില്‍

സ്വന്തം ലേഖകന്‍ കൊട്ടിയം : കോവിഡ് രോഗിയായ വയോധിക ക്വാറന്റൈന്‍ ലംഘിച്ചു വോട്ട് ചെയ്യാനെത്തി. ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124-ാം നമ്ബര്‍ ബൂത്തിലാണ് 72കാരിയായ കോവിഡ് രോഗി വോട്ട് ചെയ്യാന്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ച് 28-നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് എത്തിയതും ഇവര്‍ നിയന്ത്രണം ലംഘിച്ചു വോട്ട് ചെയ്യാനെത്തിയത്. തുടര്‍ന്ന്, പോളിങ് സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷമാണ് വോട്ടിങ് പ്രക്രിയ തുടര്‍ന്നത്. നിലവില്‍ 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് […]