video
play-sharp-fill

ഇനി ഞാന്‍ മടങ്ങട്ടെയെന്ന്‌ കോവിഡ്‌; വ്യാപനത്തില്‍ വന്‍ കുറവ്‌, ചികിത്സയില്‍ ഏറെയും 80 കഴിഞ്ഞവര്‍, പുതിയ വകഭേദത്തില്‍ ആശങ്ക, ആന്തരികാവയങ്ങളെ ബാധിക്കാനിടയുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്‌ദ്ധർ…

സംസ്‌ഥാനത്തു കോവിഡ്‌ രോഗബാധയുമായി ബന്ധപ്പെട്ട്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. “ഓണത്തിനു ശേഷമുണ്ടായ കോവിഡ്‌ രോഗികളുടെ കുതിപ്പിനു നല്ല രീതിയില്‍ ശമനമുണ്ടായി. നിലവില്‍ ആശുപത്രിയില്‍ കോവിഡുമായി ബന്ധപ്പെട്ട അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുന്നവര്‍ 80 വയസിനു മുകളിലുള്ളവരാണെന്നു റിപ്പോര്‍ട്ടുണ്ട്‌. കോവിഡുമായി ബന്ധപ്പെട്ടു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെയും ഓക്‌സിജന്‍ വേണ്ടിവരുന്നവരുടെയും എണ്ണവും കുറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞതു സമൂഹത്തില്‍ കോവിഡ്‌ രോഗവ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ സൂചനമാണ്‌. […]

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്; 64 മരണങ്ങൾ; ടെസ്റ്റ്‌ പോസിറ്റിവിറ്റി 28. 25 ശതമാനം; യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിക്കും; സംസ്ഥാനത്ത് വ്യാപിക്കുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസ് 

സ്വന്തം ലേഖകൻ തിരുവനന്തപുരം :കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്..         *കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്.*     […]

കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയം; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് കേന്ദ്രങ്ങളിലും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 25 പേര്‍ വീതം സ്വീകര്‍ത്താക്കളായി പങ്കെടുത്തു. കോവിന്‍ സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ സ്ഥിരീകരിക്കുന്നതുമുതല്‍ വാക്സിന്‍ സ്വീകരിച്ച് അരമണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മടങ്ങുന്നതു വരെയുള്ള ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വാക്സിന്‍ സ്വീകരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ […]

കോവിഡ് കുരുക്കിൽ സംസ്ഥാനം : കോവിഡ് വ്യാപനനിരക്കിൽ രാജ്യത്ത് കേരളം ഒന്നാമത് ; വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടെ രാജ്യത്ത് കോവിഡ് രോഗവ്യാപനനിരക്കിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ടുകൾ.ഒപ്പം ദേശീയ പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുമാണ് കേരളം. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്. കേരളത്തിന് പുറമെ ഛത്തീസ്ഗഢും അരുണാചൽ പ്രദേശും രോഗവ്യാപനം മൂന്ന് ശതമാനമാണ്. ദേശീയ പ്രതിദിനകണക്കിൽ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കർണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്. ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അരലക്ഷത്തിന് മുകളിൽ പരിശോധന നടത്തുകയും […]