സംസ്ഥാനത്ത് മൃതദേഹങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് മുൻപുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്ബുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടര്‍ന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് ബാധിച്ച്‌ മരണപ്പെട്ട […]

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ് ; യു. കെയിൽ നിന്നും വന്ന ഒരാൾക്ക് കൂടി രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ […]

എല്ലാ സ്വകാര്യ ബസുകളിലും രണ്ട് കിലോമിറ്ററിന് ഒരു രൂപയും, ഏഴര കീലോമീറ്റർ വരെ രണ്ട് രൂപയും നൽകിയാൽ മതി : വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ മാറ്റമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ മാറ്റമുണ്ടാകില്ല. കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളിലും രണ്ടര കിലോമീറ്ററിന് ഒരു രൂപയും ഏഴര കിലോമീറ്റർ വരെ രണ്ടുരൂപയും വിദ്യാർത്ഥികൾ നൽകിയാൽ മതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി, ഡിഗ്രി അവസാന വർഷം, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണൽ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാർത്ഥികൾക്ക് കൺസഷന് അർഹതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൺസഷനായി വിദ്യാർത്ഥികൾ അവരുടെ ഐഡി കാർഡ് കൈവശം വയ്ക്കണം. കുട്ടികൾക്ക് കൺസഷൻ ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗതാഗത കമ്മീഷണർക്ക് മന്ത്രി നിർദേശം […]