കോവിഡ് വന്ന്‌പോയവരും വാക്‌സിന്‍ എടുക്കണം; ബൂസ്റ്റര്‍ വാക്‌സിന്‍ പ്രതിരോധശേഷി കൂട്ടും
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഭേദമായവരും പ്രതിരോധ വാക്സിന്‍ എടുക്കണം. കൊവിഡ് ബാധിച്ചവര്‍ക്ക് രോഗമുക്തി നേടി നാലാഴ്ചയ്ക്കുള്ളിലാണ് വാക്സിന്‍ നല്‍കുക. രോഗം ഭേദമായെന്ന് കരുതി ആരും വാക്സിനേഷന്‍ എടുക്കാതിരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. രോഗബാധ ശരീരത്തില്‍ സ്വാഭാവികമായ ആന്റിബോഡി ഉല്പാദിപ്പിച്ച് പ്രതിരോധശേഷി ഉണ്ടാക്കുമെങ്കിലും ചുരുങ്ങിയ കാലത്തേക്ക് മാത്രമെ ഇത് നിലനില്‍ക്കൂവെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ബൂസ്റ്റര്‍ വാക്‌സിന്‍ കൂടി നല്‍കുന്നതോടെയുള്ള പ്രതിരോധശേഷി കൂടും. ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് ബാധിതരായവര്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കില്ല. രോഗബാധയുമായി വാക്‌സിനേഷന് ചെല്ലുന്നത് വ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണിത്. രണ്ടുഘട്ടമായുള്ള വാക്‌സിന്‍ സ്വീകരിച്ചാലും പിന്നെയും 14 […]