Spread the love

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്ബ്രം കരുവാൻകുഴി മുജീബ് റഹ്‌മാന്റെ മകൻ മുഹമ്മദ് നാഫിയാണ് മരിച്ചത്. 15 വയസായിരുന്നു.

video
play-sharp-fill

കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകള്‍ക്ക് അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കൂട്ടുകാരുമൊത്ത് പെരുമുടിയൂർ പ്രദേശത്തെ ഇറിഗേഷൻ പമ്പ് ഹൗസിന് സമീപത്ത് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

നാട്ടുകാരുടെയും പൊലീസിന്‍റെയും ഫയർഫോഴ്സിന്റെയും മറ്റും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. പൈലിപ്പുറത്ത് നിന്നുമുള്ള മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്. മുഹമ്മദ് മുഹസിൻ എംഎല്‍എ ഉള്‍പ്പടെയുളളവരും സ്ഥലത്ത് എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group