Spread the love

കോട്ടയം: കോട്ടയം വൈക്കത്ത് ഫാം ഉടമയായ മധ്യവയ്‌സകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബം രംഗത്ത്.
വിപിൻ ആത്മഹത്യ ചെയ്യാൻ സാധ്യത ഇല്ല എന്ന് ബന്ധു എം വി മാത്യൂസ് വ്യക്തമാക്കി.

video
play-sharp-fill

മകളെ കോളജില്‍ കൊണ്ട് വിടാൻ വരും എന്ന് പറഞ്ഞാണ് വിപിൻ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയത് എന്നും, വിപിൻ കിടക്കാറുള്ള മുറി അലങ്കോലപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധു പറഞ്ഞു

. ഫോണില്‍ യൂട്യൂബ് പ്ലേ ചെയ്തിരിക്കുന്ന നിലയിലായിരുന്നുവെന്നും അതിനാല്‍ ഫാമിലെ ചില അസ്വഭാവികതകള്‍ സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറെ നാളുകളായി വിപിന് സാസത്തിക ബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ കൂട്ടിചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് വൈക്കം ടി വി പുരത്ത് ഫിഷ് ഫാം ഉടമയായ വിപിൻ നായരെ ഫാമിനോട്‌ ചേർന്നുള്ള ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .മൃതദേഹത്തില്‍ കല്ല് കെട്ടിയ നിലയില്‍ ആയിരുന്നു കാണപ്പെട്ടിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിപിനെ കാണാതായത്. തിങ്കളാഴ്ച്ച ഫാമിലേക്ക് പോയ വിപിന്‍ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. വിപിന്റെ മുതദേഹം കോട്ടയം മെഡിക്കല്‍ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി.