video
play-sharp-fill

ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്..! രോഗം സ്ഥിരീകരിച്ചത് കൊച്ചിയിൽ നിന്നും എത്തിയ ജവാന്

സ്വന്തം ലേഖകൻ കവരത്തി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിന് ശേഷം ലക്ഷദ്വീപിൽ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. കൊച്ചിയിൽ നിന്നും കപ്പലിൽ കവരത്തിയിൽ എത്തിയ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദ്വീപിലെ താമസക്കാരനല്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ നിന്നും ദ്വീപിൽ എത്തുന്നവർക്കായി നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കിയതിന് പിന്നാലെയാണ് ദ്്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ […]

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ് ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 33,093 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് […]

സംസ്ഥാനത്ത് ഇന്ന് ആറായിരത്തിലേറെ പേർക്ക് കോവിഡ് ; യു.കെയിൽ നിന്നും വന്ന ഒരാൾക്ക് കൂടി രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ […]

കോഴിക്കോട് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചത് ലണ്ടനിൽ നിന്നെത്തിയ യുവാവിനും രണ്ടര വയസുകാരിക്കും ; ഇരുവരും വിദേശത്ത് നിന്നും എത്തിയത് രണ്ടാഴ്ച മുൻപ് : വിപുലമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഇന്നലെ ആറ് പേർക്കാണ് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂർ 1 എന്നിങ്ങനെ ആറു പേർക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ കോഴിക്കോട് ജില്ലയിൽ അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചത് ലണ്ടനിൽ നിന്നും നാട്ടിലെത്തിയ അച്ഛനും മകൾക്കുമാണ്. 36കാരനായ യുവാവിനും രണ്ടര വയസുള്ള മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൾ വീട്ടിലുമാണ്. രണ്ടാഴ്ച മുൻപാണ് […]

കോവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാകും ; ജനുവരി പകുതിയോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ കോവിഡ് വ്യാപനം കേരളത്തിൽ വീണ്ടും രൂക്ഷമാകും. സംസ്ഥാനത്ത് ജനുവരി 15 ഓടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയർന്നേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതുമാണ് കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 90,000 ആയേക്കാം. മരണനിരക്ക് 0.5 ആയി ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകയോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി […]

രാജ്യത്ത് ലോക് ഡൗൺ ഇളവുകൾ നവംബർ 30 വരെ ; സംസ്ഥാനങ്ങളുടെ അതിർത്തി യാത്രകൾക്ക് നിയന്ത്രണം ഉണ്ടാവില്ല : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ നവംബർ മുപ്പത് വരെ മാത്രം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ അകത്തേയ്ക്കും പുറത്തേയ്ക്കും ഉള്ള യാത്രകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ഇത്തരം യാത്രകൾക്ക് പ്രത്യേക അനുമതികളോ അനുവാദങ്ങളോ, ഇ പെർമിറ്റുകളോ ആവശ്യമില്ല വൈറസ് വ്യാപനം കൂടുതലായുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ നവംബർ 30 വരെ ലോക്ഡൗൺ തുടരും. ഇവിടങ്ങളിൽ കൃത്യമായ നിബന്ധനകൾ ഏർപ്പെടുത്തുന്നതാണ്. അവശ്യ പ്രവർത്തനങ്ങൾ മാത്രമേ ഇവയ്ക്കുള്ളിൽ അനുവദിക്കൂ. കേന്ദ്രസർക്കാരുമായി കൂടിയാലോചിക്കാതെ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് യാതൊരുവിധ ലോക്ഡൗണുകളും( സംസ്ഥാന […]

രാജ്യത്ത് തണുപ്പുകാലം അതികഠിനം : കോവിഡിന്റെ രണ്ടാം വരവിന് സാധ്യത ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിൽ തണുപ്പുകാലത്ത് കൊവിഡിന്റെ രണ്ടാം വരവിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യൂറോപ്യൻ രാജ്യങ്ങളിൽ ശീതകാലത്ത് വൈറസ് ബാധ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. തണുപ്പുകാലം ഉത്തരേന്ത്യയിൽ ഉത്സവകാലം കൂടിയാണ്. ഇാ സമയത്ത് അന്തരീക്ഷ മലിനീകരണം വർദ്ധിക്കുന്നതിന് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. തണുപ്പുകാലത്ത് ശ്വാസകോശ രോഗങ്ങൾ അടക്കം വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾക്ക് ഊന്നൽ നൽകാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. തണുപ്പുകാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിനുളള സാധ്യത […]

കോട്ടയത്ത് 382 പേർക്ക് കൂടി കോവിഡ് : 375 പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗം ; 475 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 382 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 375 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും കോവിഡ് ബാധിതരായി. സമ്പര്‍ക്കം മുഖേന ബാധിച്ചവരില്‍ 17 പേര്‍ ആരോഗ്യപ്രവര്‍ത്തകരും മൂന്നു പേര്‍ മറ്റു ജില്ലക്കാരുമാണ്. രോഗികളില്‍ 195 പുരുഷന്‍മാരും 145 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേര്‍ക്ക് കോവിഡ് ബാധിച്ചു. പുതിയതായി 3396 പരിശോധനാഫലങ്ങളാണ് ലഭിച്ചത് 475 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5466 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ […]

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു ;ഇന്ന് മരിച്ചത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് മരണനിരക്കും ഉയരുന്നു.സംസ്ഥാനത്ത് ഇന്ന് കേരളത്തിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കോവിഡ് നിരക്ക് രണ്ടായിരത്തിന് മുകളിൽ പോയ മറ്റൊരു ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസം മാത്രം 2375 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം […]

കീഴടക്കാനാവാതെ കൊറോണ വൈറസ് ബാധ ; സംസ്ഥാനത്ത് ഇന്ന് മാത്രം വൈറസ് ബാധിച്ച് മരിച്ചത് മൂന്ന് പേർ

സ്വന്തം ലേഖകൻ   തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി നിരവധി പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം വൈറസ് ബാധിച്ച് മരിച്ചത് മൂന്ന് പേർ. വൈറസ് ബാധിച്ച് പരിയാരം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയിൽ (64), മലപ്പുറം തൂത സ്വദേശി മുഹമ്മദ് (85),പത്തനംതിട്ട കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസ് എന്നിവരാണ് മരിച്ചത്. ന്യുമോണിയ ബാധിച്ചതിന് പിന്നാലെ ഏലിക്കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിയാരത്തേക്ക് മാറ്റിയത്. ഇവരുടെ വീട്ടിലെ അഞ്ചുപേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ […]