രാജ്യത്ത് ലോക് ഡൗൺ ഇളവുകൾ നവംബർ 30 വരെ ; സംസ്ഥാനങ്ങളുടെ അതിർത്തി യാത്രകൾക്ക് നിയന്ത്രണം ഉണ്ടാവില്ല  : നിർദ്ദേശങ്ങൾ ഇങ്ങനെ

രാജ്യത്ത് ലോക് ഡൗൺ ഇളവുകൾ നവംബർ 30 വരെ ; സംസ്ഥാനങ്ങളുടെ അതിർത്തി യാത്രകൾക്ക് നിയന്ത്രണം ഉണ്ടാവില്ല : നിർദ്ദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ നവംബർ മുപ്പത് വരെ മാത്രം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ അകത്തേയ്ക്കും പുറത്തേയ്ക്കും ഉള്ള യാത്രകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ഇത്തരം യാത്രകൾക്ക് പ്രത്യേക അനുമതികളോ അനുവാദങ്ങളോ, ഇ പെർമിറ്റുകളോ ആവശ്യമില്ല

വൈറസ് വ്യാപനം കൂടുതലായുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ നവംബർ 30 വരെ ലോക്ഡൗൺ തുടരും. ഇവിടങ്ങളിൽ കൃത്യമായ നിബന്ധനകൾ ഏർപ്പെടുത്തുന്നതാണ്. അവശ്യ പ്രവർത്തനങ്ങൾ മാത്രമേ ഇവയ്ക്കുള്ളിൽ അനുവദിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രസർക്കാരുമായി കൂടിയാലോചിക്കാതെ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് യാതൊരുവിധ ലോക്ഡൗണുകളും( സംസ്ഥാന /ജില്ലാ/ ഉപജില്ല /നഗര/ഗ്രാമ തലത്തിൽ)ഏർപ്പെടുത്താൻ പാടുള്ളതല്ല

സെപ്റ്റംബർ 30 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കണ്ടയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ എല്ലാത്തരം പ്രവർത്തനങ്ങളും സാവധാനം പുനരാരംഭിച്ചു വന്നിരുന്നു . പ്രവർത്തന ചട്ടങ്ങൾക്കു വിധേയമായി ചില നിയന്ത്രണങ്ങളോടു കൂടി കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ അടക്കമുള്ളവയ്ക്കും അനുമതിയും നല്കിയിരുന്നു.

മെട്രോ റെയിൽ, ഷോപ്പിംഗ് മാളുകൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ആരാധന കേന്ദ്രങ്ങൾ, യോഗ പരിശീലന കേന്ദ്രങ്ങൾ, ജിമ്മുകൾ, സിനിമാശാലകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

അതേസമയം 65 വയസ്സിനു മുകളിൽ പ്രായമായവർ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ, ഗർഭിണികൾ, പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ തുടങ്ങിയവർ പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണം. ആരോഗ്യ പരമോ മറ്റ് അവശ്യങ്ങൾക്കായി ആയല്ലാതെ ഇവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

രോഗ വ്യാപന സാധ്യത താരതമ്യേന ഉയർന്ന വിദ്യാലയങ്ങൾ, ഗവേഷണ വിദ്യാർഥികൾക്ക് സംസ്ഥാന സ്വകാര്യ സർവകലാശാലകളിൽ ഉള്ള പ്രവേശനം, നൂറപേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ എന്നിവയിൽ തീരുമാനങ്ങളെടുക്കാൻ സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് അനുമതിയും നല്കിയിരുന്നു. നിലവിലെ പ്രവർത്തന ചട്ടങ്ങൾ പാലിച്ചുകൊണ്ട് സാഹചര്യം വിലയിരുത്തി അവർ തീരുമാനങ്ങൾ എടുക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.