play-sharp-fill

കൊറോണയെ തടയാൻ കുറുക്കുവഴികളൊന്നുമില്ല, വസൂരിയെ തോൽപ്പിച്ച ഇന്ത്യ ലോകത്തിന് വഴികാട്ടണം : ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയെ പിടിച്ചു കുലുക്കിയ വസൂരിയെയും പോളിയോ രോഗത്തെയും ഉൻമൂലനം ചെയ്ത ഇന്ത്യക്ക് കൊറോണയെ നേരിടാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ പറഞ്ഞു. ‘രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ഇന്ത്യ ലോകത്തെ നയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യക്ക് നല്ല ശേഷിയുണ്ട്. ജനസംഖ്യ ഏറെയുള്ള രാജ്യം കൊറോണ വൈറസിെന്റ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുരത്താൻ ലാബുകളുടെ എണ്ണം വർധിപ്പിക്കണം’ റയാൻ പറഞ്ഞു. മഹാമാരികളെ തുരത്താൻ മുൻപ് ചെയ്തതുപോലെ ഇന്ത്യപോലുള്ള രാജ്യങ്ങൾ ലോകത്തിന് വഴികാണിക്കണം […]

കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിലും എറണാകുളത്തും നിരോധനാജ്ഞ ; ആവശ്യ സാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറേണ വൈറസ് ബാധയുടെ വ്യാപനത്തെ തുടർന്ന് പത്തനംതിട്ടയിലും എറണാകുളത്തും നിരോധനാജ്ഞ. പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങി നടന്ന പതിനാറ് പേർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു . ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അവശ്യ സാധനങ്ങൾക്ക് അല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ജില്ലയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിടില്ലെന്ന് കളക്ടർ അറിയിച്ചു. ഇദ്ദേഹം കൂടുതൽ ആൾക്കാരുമായി സമ്പർക്കം നടത്തിയിട്ടില്ലെന്നും അറിയിച്ചു. മാർച്ച് 20ന് പുലർച്ചെ രണ്ട് മണിക്ക് […]

കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 16000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 601 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയിൽ വിറച്ച് ലോകം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വൈറസ് ബാധമൂലം 16,500 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലെ മാത്രം മരണസംഖ്യ 6077. എന്നാൽ ചൊവ്വാഴ്ച മാത്രം ഇറ്റലിയിൽ 601 പേരാണ് മരണമടഞ്ഞത്. അതേസമയം സ്‌പെയിനിൽ 2311 പേരും ഇറാനിൽ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു. ഇന്ത്യയിൽ ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ കൊൽക്കത്ത സ്വദേശിയായ 55 കാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയർന്നത്. അമേരിക്കയിലും കൊറോണ വൈറസ് ബാധ പടർന്ന് […]

രാജ്യം സ്തംഭിക്കുന്നു : 18 സംസ്ഥാനങ്ങൾ അടച്ചുപൂട്ടി, ലോക്ക് ഡൗൺ ഏപ്രിൽ പകുതി വരെ നീട്ടാൻ സാധ്യത; റെയിൽവേയും മെട്രോയുമടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യം സ്തംഭനാവസ്ഥയിലേക്ക്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച 22 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലാണു കേന്ദ്രം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. എന്നാൽ, പല സംസ്ഥാനങ്ങളും പൂർണതോതിൽ ഇതു നടപ്പാക്കുകയായിരുന്നു. ഡൽഹി, ഝാർഖണ്ഡ്. പഞ്ചാബ്, നാഗാലാൻഡ് സംസ്ഥാനങ്ങൾ ജനതാ കർഫ്യു ദിനമായ ഞായറാഴ്ച രാത്രിതന്നെ അടച്ചുപൂട്ടി. തിങ്കളാ്‌ഴ്ച മാത്രം കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന, പശ്ചിമബംഗാൾ, ഛത്തിസ്ഗഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീർ, ലഡാക്ക്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു.മാർച്ച് 31 […]

കൊറോണ വൈറസ് ബാധ : കേരളത്തിൽ ലോക്ക് ഡൗൺ ആരംഭിച്ചു ; മാർച്ച് 31 വരെ ലഭ്യമാകുന്ന ആവശ്യ സാധന-സേവനങ്ങൾ ഇവയൊക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ ആരംഭിച്ചു. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും മാത്രം ലഭ്യത ഉറപ്പാക്കും. സംസ്ഥാനത്തെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അതേസമയം കാസർകോട് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത് കർശന നിയന്ത്രണങ്ങളാണ്. ജില്ലയിലെ കടകൾ രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബിവറേജസ് ഔട്ട്‌ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും […]

എന്തൊരു മനുഷ്യനാടോ നീ, നീയൊക്കെ ഉള്ളപ്പോൾ എങ്ങനെയാണ് കേരളം തോറ്റ് പോവുക : യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ മലപ്പുറം: സംസ്ഥാനത്ത് കൂരിയാട് സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ.അബുദാബിയിൽ നിന്നും വന്നതിന് ശേഷം േരാഗി നാട്ടുകാരെയോ വീട്ടുകാരെയോ സന്ദർശിച്ചിരുന്നില്ല. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ ഐസെലേഷനിൽ കഴിയുകയായിരുന്നു. ഇതിനെകുറച്ച് കൂരിയാട് സ്വദേശി ഷാഹുൽ എഴുതിയ കുറിപ്പ് വൈറലായിരിക്കുന്നത്. ഷാഹുലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: അതെ കോവിഡ് 19 മലപ്പുറം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരൻ തന്നെ ഞങ്ങടെ നാട്ടുകാരൻ. എന്നാൽ അവനെ അബുദാബിയിൽ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല നാട്ടുകാർ […]

വിദേശത്ത് നിന്നുമെത്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന മൂന്ന് കോട്ടയം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച്‌ കറങ്ങി നടന്ന മൂന്ന് കോട്ടയം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു. ഹോം ക്വാറന്റൈയിൻ നിർദ്ദേശം തള്ളിയ മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി വഴിക്കത്തോട് സുരേന്ദ്രൻ, ഭാര്യ സരള, കുടമാളൂർ പുളിഞ്ചുവട് സ്വദേശി അജിത്ത് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്നവർ നിർബന്ധമായും ക്വാറൻറൈനിൽ പ്രവേശിക്കണമെന്ന് സർക്കാരും ആരോഗ്യവകുപ്പ് അധികൃതരും നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു.എന്നാൽ ആരോഗ്യ വകുപ്പിന്റെ ഈ നിർദേശം പാലിക്കാതെ നാട്ടിൽ കറങ്ങി […]

കൊറോണ വൈറസ് ; ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും പരോൾ നൽകണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും ആണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതോടൊപ്പം പരോൾ നൽകേണ്ടവരുടെ പട്ടിക തയ്യാർ ആക്കാൻ സംസ്ഥാനങ്ങളിൽ ഉന്നതതല സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ആയിരിക്കണം സമിതിയുടെ അധ്യക്ഷൻ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതല ഉളള ഡയറക്ടർ ജനറൽ എന്നിവർ ആകും സമിതിയിലെ മറ്റ് അംഗങ്ങൾ. […]

ശ്രദ്ധിക്കുക…!നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിക്കപ്പെട്ടവർ സഹകരിക്കാതെ പുറത്തിറങ്ങി നടന്നാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും : കർശന നടപടികളുമായി ആഭ്യന്തര വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ക്രൈം കേസ് രജിസ്റ്റർ ചെയ്യും. കർശന നടപടികളുമായി ആഭ്യന്തരവകുപ്പ്. രോഗത്തെയോ രോഗലക്ഷണങ്ങളോ ഉള്ളതിനെ തുടർന്ന് ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളിൽ തുടരാൻ നിർദ്ദേശിക്കപ്പെട്ടവർ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചു.ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള പോലീസ് ആക്ടിന്റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുക. അതേസമയം ഹൃദയ സംബന്ധമായ അസുഖമുളളവർ, രക്താർബുദം ബാധിച്ചവർ എന്നിവർ നിരീക്ഷണത്തിലുണ്ടെങ്കിൽ ആവശ്യമുളളപക്ഷം അവരെ ജില്ലാതലങ്ങളിലുളള […]

രോഗം ഗുരുതരമായി ബാധിച്ചവരെയും പ്രായമേറിയവരെയും മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെ ഇറ്റലി ; വരാനിരിക്കുന്ന ദുരന്തത്തിന് മുന്നിൽ പകച്ച് സ്‌പെയിൻ

സ്വന്തം ലേഖകൻ കൊച്ചി : ചൈനയ്ക്ക് ശേഷം ഇറ്റലിയും കൊറോണ വൈറസ് രോഗബാധയ്ക്ക് മുൻപിൽ നിസഹായകരായിക്കുകയാണ്. ചൈനയ്ക്ക് ശേഷം ഇറ്റലിയിലാണ് രോഗം ഏറ്റവും കൂടുതൽ ജീവൻ അപഹരിച്ചത്. ഇറ്റലിയിലെ ഇയ്രേലി ഡോക്ടറായ ഗാൽ പെലേഗ് ഊണും ഉറക്കവുമില്ലാതെ കൊറോണാ ബാധിതരെ ശുശ്രൂഷിക്കാൻ മുന്നിലുണ്ടായിരുന്നു. പക്ഷെ, ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മനോവിഷമത്തോടെയാണെങ്കിലും വളരെ ഗുരുതരമായി രോഗം ബാധിച്ചവർക്കും, പ്രായമേറെയുള്ളവർക്കും അവസാന പരിഗണനമാത്രം നൽകുവാനാണ് തീരുമാനിച്ചതെന്നാണ് ഡോ ഗാൽ പെലേഗ് പറഞ്ഞു. അവരെ മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മനുഷ്യന് സാധ്യമായ മറ്റൊന്നുമില്ല ഇന്നത്തെ സാഹചര്യത്തിൽ എന്നും ഗാൽ പെലേഗ് […]