play-sharp-fill
രാജ്യം സ്തംഭിക്കുന്നു : 18 സംസ്ഥാനങ്ങൾ അടച്ചുപൂട്ടി, ലോക്ക് ഡൗൺ ഏപ്രിൽ പകുതി വരെ നീട്ടാൻ സാധ്യത; റെയിൽവേയും മെട്രോയുമടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി

രാജ്യം സ്തംഭിക്കുന്നു : 18 സംസ്ഥാനങ്ങൾ അടച്ചുപൂട്ടി, ലോക്ക് ഡൗൺ ഏപ്രിൽ പകുതി വരെ നീട്ടാൻ സാധ്യത; റെയിൽവേയും മെട്രോയുമടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യം സ്തംഭനാവസ്ഥയിലേക്ക്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച 22 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലാണു കേന്ദ്രം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. എന്നാൽ, പല സംസ്ഥാനങ്ങളും പൂർണതോതിൽ ഇതു നടപ്പാക്കുകയായിരുന്നു. ഡൽഹി, ഝാർഖണ്ഡ്. പഞ്ചാബ്, നാഗാലാൻഡ് സംസ്ഥാനങ്ങൾ ജനതാ കർഫ്യു ദിനമായ ഞായറാഴ്ച രാത്രിതന്നെ അടച്ചുപൂട്ടി.


തിങ്കളാ്‌ഴ്ച മാത്രം കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന, പശ്ചിമബംഗാൾ, ഛത്തിസ്ഗഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീർ, ലഡാക്ക്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു.മാർച്ച് 31 വരെ അടച്ചുപൂട്ടലിനാണ് നിർദേശം.എന്നാൽ സ്ഥിതിഗതികൾ വിലയിരുത്തി ഏപ്രിൽ പകുതിവരെ നീട്ടുന്നകാര്യം പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ റെയിൽവേയും മെട്രോയുമടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി. അവശ്യസേവനമേഖലകൾക്കു മാത്രമാണു പ്രവർത്തനാനുമതി. മുഴുവൻ ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കാൻ കേന്ദ്ര വ്യോമയാനമന്ത്രാലയം ഉത്തരവിട്ടിട്ടുണ്. ചൊവ്വാഴ്ച അർധരാത്രി മുതൽ ഈ വിലക്ക് നിലവിൽവരും. മാർച്ച് 31 വരെയായിരിക്കും ഈ വിലക്ക്.

ലോക്ക്ഡൗൺ: ഇളവ് ഇവയ്ക്കു മാത്രം

* സ്വകാര്യവാഹനങ്ങൾ അനുവദിക്കും.
* ആശുപത്രികളും മെഡിക്കൽ സ്‌റ്റോറുകളും.
* പോലീസ്, അഗ്‌നിശമനസേന, മാധ്യമങ്ങൾ.
* പലചരക്കുകടകൾ, റേഷൻ കടകൾ, പെട്രോൾ പമ്പുകൾ.
* മരുന്ന്, ഭക്ഷണം ഓൺെലെൻ വ്യാപാരം.
* ജലം, െവെദ്യുതി, പാചകവാതകവിതരണം.
* ബാങ്കുകൾ, എ.ടി.എമ്മുകൾ.
* പാൽ, കുട്ടികളുടെ പാൽപ്പൊടി തുടങ്ങിയവയുടെ വിപണനം.
* അവശ്യസേവനങ്ങൾ നൽകുന്ന സർക്കാർ ഓഫീസുകൾ.