
സ്വന്തം ലേഖകൻ
മലപ്പുറം: സംസ്ഥാനത്ത് കൂരിയാട് സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ.അബുദാബിയിൽ നിന്നും വന്നതിന് ശേഷം േരാഗി നാട്ടുകാരെയോ വീട്ടുകാരെയോ സന്ദർശിച്ചിരുന്നില്ല. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ ഐസെലേഷനിൽ കഴിയുകയായിരുന്നു. ഇതിനെകുറച്ച് കൂരിയാട് സ്വദേശി ഷാഹുൽ എഴുതിയ കുറിപ്പ് വൈറലായിരിക്കുന്നത്.
ഷാഹുലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതെ കോവിഡ് 19 മലപ്പുറം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരൻ തന്നെ ഞങ്ങടെ നാട്ടുകാരൻ. എന്നാൽ അവനെ അബുദാബിയിൽ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല നാട്ടുകാർ മാത്രമല്ല വീട്ടുകാരെയും കാണാൻ അവൻ കൂട്ടാക്കിയിട്ടില്ല നാട്ടിൽ ഇറങ്ങിയ ഉടനെ ചെറിയ പനിയുടെ സാധ്യത കണ്ടപ്പോൾ വീട്ടിൽ വിളിച്ചു എല്ലാവരെയും പറഞ്ഞയച്ചു പിന്നീട് വീട്ടിൽ ഐസുലേഷനിൽ ആയിരുന്നു ആരുമായും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല ഹോസ്പിറ്റലിൽ പോയതും തനിച്ച് ഡ്രൈവ് ചെയ്ത്. ടെസ്റ്റുകൾ നടത്തി റിസൾട്ട് വന്ന് പോസിറ്റീവ്.. ഉടൻ അവൻ തന്നെ നാട്ടുകാർക്ക് ഗ്രൂപ്പിൽ വോയിസും അയച്ചു ആരും പേടിക്കേണ്ടട്ടാ ആർക്കും ഉണ്ടാവൂല ആരുമായും ഒരു നിലയിലും ബന്ധപ്പെട്ടിട്ടില്ല…
എല്ലാവരും പ്രാർത്ഥിച്ചാൽ മാത്രം മതി…!
എന്തൊരു മനുഷ്യനടോ നീ
നീയൊക്കെ ഉള്ളപ്പോൾ എങ്ങനെയാ കേരളം തോറ്റു പോവാ….
തോൽപിച്ചു കളഞ്ഞല്ലോടാ