കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് : മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഇടപെടലുകൾ അഭിനന്ദനീയം ; ഹൈക്കോടതി
സ്വന്തം ലേഖകൻ കൊച്ചി: കനത്ത മഴയെത്തുടർന്ന് കഴിഞ്ഞദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ നഗരസഭയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കൊച്ചി നഗരത്തിൽ ഇതുവരെ കാണാത്ത വെള്ളക്കെട്ടാണെന്നും, വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു. എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും ഇടപെടലുകൾ അഭിനന്ദനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നഗരത്തിലെ വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തത്, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടർ രംഗത്തിറങ്ങിയത്. ഇല്ലെങ്കിൽ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു. അതേസമയം വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടായതെന്ന കൊച്ചി മേയർ സൗമിനി ജെയിനിന്റെ […]