നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ ഹാഷിഷുമായി യുവതി പിടിയില്‍ ; പിടിയിലായത് ഹാഷിഷ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താനുളള ശ്രമത്തിനിടയില്‍ : യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.21 കിലോഗ്രാം ഹാഷിഷുമായി യുവതി പിടിയില്‍. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ രാമിയെ(33)യാണ് കസ്റ്റംസ് പിടികൂടിയത്. യുവതിയില്‍ നിന്നും ഒരു കോടി രൂപയുടെ ഹാഷിഷാണ് പിടികൂടിയത്. അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്കു കടക്കുന്നതിനിടയില്‍ ദേഹ പരിശോധനയ്ക്കിടെ കസ്റ്റംസ് പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബഹ്റൈനിലേക്കു പോകാനെത്തിയയപ്പോള്‍ നടത്തിയ ദേഹ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ദേഹ പരിശോധനക്കിടെ അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഹഷിഷ് കണ്ടെത്തുകയായിരുന്നു. മൂന്ന് പാക്കറ്റുകളിലായാണ് ഇവ യുവതിയുടെ ശരീരത്തിന്റെ വ്യത്യസ്ത […]

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 90 ലക്ഷം രൂപയുടെ സ്വർണ്ണവും 4.65 ലക്ഷത്തിന്റെ വിദേശ കറൻസിയും ; രണ്ട് പേർ ഡി.ആർ.ഐ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ നെടുമ്പാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 90 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വർണവും 4.65 ലക്ഷം രൂപയുടെ വിദേശ കറൻസിയും. രണ്ട് പേരിൽ നിന്നായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് (ഡി.ആർ.ഐ) സ്വർണ്ണവും കറൻസിയും പിടികൂടിയത്. ഞായാറാഴ്ച ദുബായിൽ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോടു ചേർന്നുള്ള ലൈഫ് ജാക്കറ്റിന് അകത്താണ് 20 സ്വർണ ബിസ്‌കറ്റ് ഒളിപ്പിച്ചിരുന്നത്. ഈ സീറ്റുകളിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരെ സംശയത്തെത്തുടർന്ന് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. […]