‘പരസ്യമായ രഹസ്യം’; മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘത്തിന്റെ കരാര്‍ കാലാവധി വീണ്ടും നീട്ടി; സംഘത്തിന് പ്രതിമാസ ശമ്പളത്തിനായി ചിലവ് ലക്ഷങ്ങൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ മാനേജ് ചെയ്യുന്ന സംഘത്തിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. സര്‍ക്കാരിന്റെ വാര്‍ത്താ പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ പേജുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവിട്ടുള്ള കരാര്‍ നിയമനം. നവംബറില്‍ കാലാവധി കഴിഞ്ഞ 12 അംഗ സംഘത്തിനാണ് ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയത്. സോഷ്യല്‍ മീഡിയ ടീമിന് ശമ്പള ഇനത്തില്‍ മാത്രം 6,64,490 രൂപയാണ് പ്രതിമാസം നല്‍കുന്നത്. സോഷ്യല്‍ മീഡിയ സംഘത്തെ […]