തമിഴ്‌നാട്ടിൽ നിന്നെത്തി ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് മകൻ അച്ഛനെ സഹായിക്കാൻ റേഷൻ കടയിലെത്തി ; സിവിൽ സപ്ലൈസ് അധികൃതർ റേഷൻകടയടപ്പിച്ചു : സംഭവം പാലക്കാട്
സ്വന്തം ലേഖകൻ പാലക്കാട്: കൊറോണ രോഗ വ്യാപനത്തിന്റെ ആരോഗ്യവകുപ്പ് അധികൃതർ നൽകിയ ക്വാറന്റൈൻ നിർദേശം റേഷൻ കട ഉടമയുടെ മകൻ ലംഘിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഇയാൾ ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് റേഷൻ കടയിൽ പിതാവിനെ സഹായിക്കാൻ എത്തുകയായിരുന്നു. ആശാവർക്കർമാരാണ് ഇയാൾ ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് റേഷൻ കടയിലെത്തിയ വിവരം ആരോഗ്യ വകുപ്പ് അധികൃകരെ അറിയിച്ചത്. ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയെ തുടർന്ന് സിവിൽ സപ്ലൈസ് അധികൃതരെത്തി റേഷൻകട അടപ്പിക്കുകയായിരുന്നു. മണ്ണാർക്കാട് കാരാകുർശി മേഖലയിലെ വാഴമ്പുറം റേഷൻകടയാണ് (എആർഡി 47 […]