video
play-sharp-fill

‘എന്റെ ഒരു സിനിമ പോലും ഭർത്താവ് കണ്ടിട്ടില്ലായിരുന്നു; മാട്രിമോണിയിൽ നിന്നാണ് പ്രപ്പോസൽ വരുന്നത്, നടിയാണെന്ന് ഭർത്താവിന് അറിയില്ലായിരുന്നു’ : രാധിക

സ്വന്തം ലേഖകൻ ഒരിടവേളയ്ക്കുശേഷം ശ്രദ്ധേയമായ വേഷത്തിൽ പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ് നടി രാധിക. ഇപ്പോൾ ആയിഷ എന്ന ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പമാണ് രാധിക അഭിനയിച്ച് ശ്രദ്ധനേടിയത്. മറ്റു പല നടിമാരെയും പോലെ വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു രാധിക. ബാലതാരമായി സിനിമയിൽ എത്തി 25 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്സ്മേറ്റ്സിലെ റസിയ എന്ന വേഷത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ നടിയാണ് രാധിക. ഇപ്പോഴിതാ, വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് താരം. ഭര്‍ത്താവ് അഭില്‍ കൃഷ്ണൻ വിവാഹത്തിന് മുമ്പ് തന്‍റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നും ഒരു നടിയാണെന്ന് പോലും […]

പൃഥ്വിരാജിനെതിരായ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ, നടപടി കാന്താര സിനിമയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ടുള്ള തൈക്കൂടം ബ്രിഡ്ജിൻ്റെ പരാതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : വൻ ഹിറ്റായ കന്നട ചിത്രം കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിര്‍‍കക്ഷിയായ നടന്‍ പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെട്ട കമ്പനിക്കായിരുന്നു കാന്താരാ സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികള്‍ക്ക് കാരണം. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തില്‍ ഗാനമൊരുക്കിയതെന്നാരോപിച്ച്‌ പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയിരുന്നത്.അനുവാദമില്ലാതെയാണ് തങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്‍റെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആല്‍ബത്തില്‍ നിന്നുളള […]

ശവക്കുഴി വെട്ടുന്നയാളുടെ ജീവിത വഴികളിലൂടെയൊരു യാത്ര…! “ഏകൻ” ഫെബ്രുവരി 24ന് തിയേറ്ററുകളിലേക്ക്

സ്വന്തം ലേഖകൻ ലാ ഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ” ഏകൻ” ഫെബ്രുവരി 24 – ന് തീയേറ്ററുകളിലെത്തുന്നു. ശവക്കുഴി വെട്ടുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുളെളാരു സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. ദാസന്റെ ബാല്യം, കൗമാരം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. ആ യാത്രയിൽ ദാസന് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതാവസ്ഥകളെ യാഥാർത്ഥ്യബോധത്തോടു ചേർത്തു നിറുത്തി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഏകൻ. അഞ്ജലികൃഷ്ണ , പുനലൂർ തങ്കച്ചൻ , ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, […]

അർജുൻ അശോകന്‍ കേന്ദ്ര കഥാപാത്രമായ തട്ടാശ്ശേരി കൂട്ടം നാളെ മുതൽ ഒടിടി യിൽ

അർജുൻ അശോകന്‍ കേന്ദ്ര കഥാപാത്രമായ തട്ടാശ്ശേരി കൂട്ടം നാളെ മുതൽ ഒടിടി യിൽ സ്വന്തം ലേഖകൻ ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് തട്ടാശ്ശേരി കൂട്ടം. റൊമാന്റിക്-കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമ ഒരു ചെറുപ്പക്കാരനും അവന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടെപ്പവുമുള്ള കഥയാണ് പറയുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.തട്ടാശ്ശേരി കൂട്ടത്തിന്റെ ഒടിടി റിലീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.സിനിമ നാളെ (ജനുവരി 13 ) മുതല്‍ ഹോം ഗ്രൗണ്ട് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ […]

സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വ്യാജൻ എത്തി..അജിത്ത് കുമാറിൻ്റെ തുനിവ് വിജയിയുടെ വാരിസ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പാണ് ടെലഗ്രാം,തമിഴ് റോക്കേഴ്സ് എച്ച് ഡി പ്രിൻ്റിൽ എത്തിയത്.

സ്വന്തം ലേഖകൻ:സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വ്യാജൻ എത്തി.അജിത്ത് കുമാറിൻ്റെ തുനിവ് വിജയിയുടെ വാരിസ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പാണ് ടെലഗ്രാം,തമിഴ് റോക്കേഴ്സ് എച്ച് ഡി പ്രിൻ്റിൽ എത്തിയത്. അജിത്തിൻ്റെയും വിജയിയുടെയും ആരാധകർ ഏറെ നാളായി കാത്തിരുന്ന ചിത്രങ്ങളാണ് തുനിവും വാരിസും.എന്നാൽ ആരാധകരെ നിരാശരാക്കി സിനിമകളുടെ വ്യാജ പതിപ്പ് ഇൻ്റർനെറ്റിൽ.റിലീസായി നിമിഷ നേരത്തിനകം വ്യാജൻ ഇറങ്ങിയതിൻ്റെ ഞെട്ടലിൽ ആണ് ചിത്രങ്ങളുടെ അണിയറപ്രവർത്തകർ. തല ചിത്രം തുനിവിന് ഗംഭീര പ്രതികരണമാണ് തീയറ്ററില്‍ നിന്നും ലഭിക്കുന്നത്. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മലയാളികളുടെ പ്രിയതാരം മഞ്ജു വാരിയര്‍ അഭിനയിച്ചിട്ടുണ്ട്. […]

വെറും ആരാധികയല്ല, ഇമ്മിണി വല്യ ആരാധിക; മഞ്ജുവിനെപ്പോലെ വേഷം ധരിച്ച ലക്ഷ്മി മുത്തശ്ശിയും വൈറല്‍; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ കൊച്ചി: ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്സ് സ്‌റ്റൈലിലായിരുന്നു ഹെയര്‍ സ്‌റ്റൈല്‍. മഞ്ജു പങ്ക് വച്ച ആ ചിത്രം ഏറെ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. മഞ്ജുവിനെ അനുകരിച്ച് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രംഗത്തെത്തി. എന്നാല്‍ കുറച്ച് താമസിച്ചെങ്കിലും ഇപ്പോഴിതാ അതിനെല്ലാം മുകളില്‍ ഏറെ സ്‌പെഷ്യലായി എത്തിയിരിക്കുകയാണ് മഞ്ജുവിന്റെ ഒരു കടുത്ത ആരാധിക. ലക്ഷ്മി എന്ന മുത്തശ്ശിയാണ് മഞ്ജുവിനെപോലെ വേഷം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ‘ […]

സ്ഥാനാര്‍ത്ഥിയാവാതിരിക്കാനോ സുരേഷ് ഗോപിയുടെ സിനിമാ തിരക്ക്?; ജോഷി ചിത്രം പാപ്പന്റെ തിരക്കുകളുമായി കാഞ്ഞിരപ്പള്ളിയില്‍ ഒതുങ്ങിക്കൂടി ബിജെപിയുടെ സ്റ്റാര്‍; ഏറെ വ്യക്തി ബന്ധമുള്ള പത്മജാ വേണുഗോപാലുമായുള്ള പോരാട്ടം ഒഴിവാക്കാന്‍ സുരേഷ് ഗോപി തന്ത്രപരമായി സൃഷ്ടിച്ച തിരക്കെന്നും അഭ്യൂഹങ്ങള്‍; ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്കില്‍ സിനിമ എന്ന നിലപാടിലേക്കോ താരം?

സ്വന്തം ലേഖകന്‍ തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് കൊടിയേറിയിട്ടും ജോഷി ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളുമായി കളം വിട്ട് നില്‍ക്കുകയാണ് ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് വിജയ സാധ്യത കൂടുതലാണ്. അതിനാല്‍ നേതൃത്വം വിടാതെ പിന്തുടരുന്നുണ്ട്. തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് താല്‍പ്പര്യമില്ല. കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഏറെ വ്യക്തിബന്ധമുള്ള പത്മജയുമായി പോരാട്ടം ഒഴിവാക്കാന്‍ സുരേഷ് ഗോപി തന്ത്രപരമായി സൃഷ്ടിച്ചതാണ് ഈ ഷൂട്ടിങ് എന്ന് പോലും അഭ്യൂഹങ്ങളുണ്ട്. ജോഷി സംവിധാനം ചെയ്യുന്ന ‘ പാപ്പന്‍ […]

ചാക്കോ മാഷിനെ ‘ കടുവ.. കടുവ ‘ എന്ന് ഇടയ്ക്കിടെ വിളിക്കുന്ന മൈന ; സ്ഫടികത്തിലെ മൈനയുടെ ശബ്ദത്തിന്റെ ഉടമ ചില്ലറക്കാരനല്ല..!

തേർഡ് ഐ ന്യൂസ്‌ ബ്യൂറോ കൊച്ചി : ആട് തോമയും കടുവാ ചാക്കോയും മലയാളി സ്ഫടികം പോലെ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളാണ്. ആ ഭദ്രൻ ചിത്രത്തിലെ ഓരോ രംഗവും തട്ടിൻപുറത്തെ ഇരുമ്പ് പെട്ടിയിലെന്ന പോലെ ഹൃദയത്തിലാണ് ഓരോ മലയാളിലും സൂക്ഷിക്കുന്നത്. ചെകുത്താൻ ലോറിയിൽ തുളസി ചാർത്തിയ സ്ഫടികവും പെങ്ങൾക്ക് കല്യാണപ്പണ്ടമായി നൽകിയ വെള്ളക്കല്ല് പതിപ്പിച്ച നെക്‌ളേസും വരെ പ്രേക്ഷക ഹൃദയത്തിലുണ്ട്. ചാക്കോ മാഷിന്റെ ഉമ്മറപ്പടിയിലെ കൂട്ടിലടച്ച മൈനയും ഇക്കൂട്ടത്തിൽപ്പെടും. തിലകന്റെ കടുവാ ചാക്കോ എന്ന കേന്ദ്രകഥാപാത്രത്തെ നേരിട്ട് ആ പേര് വിളിക്കാൻ ധൈര്യമുള്ള ഒരാൾ മാത്രമേ […]

വൈറലായി ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ; നാദിര്‍ഷായുടെ മകളുടെ വിവാഹം ആഘോഷമാക്കി താരകുടുംബം

സ്വന്തം ലേഖകന്‍ കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷായുടെ മകളുടെ വിവാഹ ആഘോഷ ചടങ്ങില്‍ വൈറലായി ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ. നാദിര്‍ഷായുടെ മകളും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. നായികയായി രംഗപ്രവേശം നടത്തിയില്ലെങ്കിലും താരദമ്പതികളുടെ മകളെന്ന നിലയില്‍ മീനാക്ഷി സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. ദിലീപും കാവ്യയും വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയെങ്കിലും താരമായത് മീനാക്ഷിയായിരുന്നു. ചടങ്ങില്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ആയിഷയുടെ വിവാഹത്തിനു മുന്‍പായി നടന്ന സംഗീത രാവില്‍ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാര്‍ക്കുമൊപ്പം വേദിയില്‍ നിറഞ്ഞാടിയ […]

പൃഥ്വിരാജ് ചിത്രത്തിന്റെ സഹസംവിധായകന്‍ ആര്‍. രാഹുലിനെ മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ കൊച്ചി : മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ സിനിമാ സഹസംവിധായകന്‍ ആര്‍. രാഹുലിനെ(33) മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികളെന്നു പോലീസ് അറിയിച്ചു.