ഗുണനിലവാരമില്ലാത്ത കേക്കുകൾ വിൽക്കാൻ നിൽക്കണ്ട ! പിടി വീഴും ; ഓപ്പറേഷൻ രുചിയുമായി ആരോഗ്യ വകുപ്പ്
സ്വന്തം ലേഖിക തിരുവനന്തപുരം: ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത കേക്കുകൾ വിറ്റാൽ ഇനി പിടിവീഴും. ഓപ്പറേഷൻ രുചിയുമായി ആരോഗ്യ വകുപ്പ്. കേക്ക്, മറ്റ് ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ‘ ഓപ്പറേഷൻ രുചി ‘ എന്ന പേരിൽ ഒരു പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷൻ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികൾ, പുതുവത്സര ബസാറുകൾ, ഐസ്‌ക്രീം പാർലറുകൾ, ജ്യൂസ് വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന […]