ഗുണനിലവാരമില്ലാത്ത കേക്കുകൾ വിൽക്കാൻ നിൽക്കണ്ട ! പിടി വീഴും ; ഓപ്പറേഷൻ രുചിയുമായി ആരോഗ്യ വകുപ്പ്

ഗുണനിലവാരമില്ലാത്ത കേക്കുകൾ വിൽക്കാൻ നിൽക്കണ്ട ! പിടി വീഴും ; ഓപ്പറേഷൻ രുചിയുമായി ആരോഗ്യ വകുപ്പ്

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത കേക്കുകൾ വിറ്റാൽ ഇനി പിടിവീഴും. ഓപ്പറേഷൻ രുചിയുമായി ആരോഗ്യ വകുപ്പ്. കേക്ക്, മറ്റ് ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ‘ ഓപ്പറേഷൻ രുചി ‘ എന്ന പേരിൽ ഒരു പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്.

ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷൻ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികൾ, പുതുവത്സര ബസാറുകൾ, ഐസ്‌ക്രീം പാർലറുകൾ, ജ്യൂസ് വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. ഇതിനായി 43 ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. കേക്കുകളിലും മറ്റ് മധുരപലഹാരങ്ങളിലും ചേർക്കുന്നത അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കൾ, രുചിവർദ്ധക വസ്തുക്കൾ, കൃത്രിമ കളറുകൾ, പ്രിസർവേറ്റീവുകൾ തുടങ്ങി എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ചേർക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ രുചി ആവിഷ്‌ക്കരിച്ചത്.

ക്രിസ്മസ്, പുതുവൽസര വിപണിയിൽ ലഭ്യമാകുന്ന കേക്കുകൾ മറ്റ് ബേക്കറി ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 18004251125 എന്ന ടോൾ നമ്പരിലോ [email protected]എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാം.