video
play-sharp-fill

രണ്ടു വര്‍ഷമായി കൊല്ലത്തെ റിസോട്ടില്‍ ചിന്ത താമസിച്ചത് കുടുംബത്തോടൊപ്പം; പ്രതിദിന വാടക 8500 രൂപവെച്ച്‌ ചെലവ് 38 ലക്ഷം; കൊല്ലത്തെ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത താമസിച്ചത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ ?ചിന്ത വിവാദ നായികയാകുമ്പോൾ!

സ്വന്തം ലേഖകൻ കൊല്ലം: ചിന്താ ജെറോമിനെ സംബന്ധിച്ചിടത്തോളം വിവാദങ്ങൾ ഒരു പുതുമ ഉള്ള കാര്യം അല്ല. ഉയർന്ന ശമ്പളം,ഗവേഷണ പ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്ക് പിന്നാലെ കൊല്ലം നഗരത്തിലെ തീരദേശ റിസോര്‍ട്ടിലെ ചിന്തയുടെ താമസം ആണ് പുതിയ വിവാദം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിനു പരാതി നല്‍കി. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപ്പാർട്ട്മെന്റിന്റെ വാടക. ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. യൂത്തുകോണ്‍ഗ്രസ് […]

ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം ; നേരേചൊവ്വേ തിരുത്തിക്കൊടുക്കാന്‍ നേരമില്ലാത്തവര്‍ ഈ പണിക്ക് ഇറങ്ങരുത് ; തെറ്റ് കണ്ടുപിടിക്കപ്പെട്ടാല്‍ തിരുത്തപ്പെടുക തന്നെ വേണം ; എസ്. ശാരദക്കുട്ടി

സ്വന്തം ലേഖകൻ കോട്ടയം:ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം. വാഴക്കുല കവിത കവി വൈലോപ്പിള്ളിയുടേത് ആണെന്ന് ചിന്ത പ്രബന്ധം അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് എഴുത്തുകാരിയുടെ പ്രതികരണം. പ്രബന്ധം വായിച്ച്‌ നേരേചൊവ്വേ തിരുത്തിക്കൊടുക്കാന്‍ നേരമില്ലാത്തവര്‍ ഈ പണിക്ക് തുനിഞ്ഞിറങ്ങരുതെന്നും അവര്‍ വ്യക്തമാക്കി.മുഴുവന്‍ സമയ സമര്‍പ്പണം ആവശ്യമുള്ള ജോലിയാണതെന്നും പ്രബന്ധം വായിച്ച്‌ പരിശോധിക്കുമ്പോൾ ഗുരുതരമായ പിഴവുകള്‍ കണ്ണില്‍പെടാതെ പോകുന്നത് എങ്ങനെയെന്ന് മൂല്യനിര്‍ണയം നടത്തിയ അധ്യാപകരും വിശദീകരണം തരാന്‍ ബാധ്യസ്ഥരാണെന്നും ശാരദക്കുട്ടി പറഞ്ഞു. സാധാരണ ഗതിയില്‍ ഓപണ്‍ ഡിഫന്‍സ് വേളയില്‍, […]

ചിന്തയുടെ വാദം പൊളിയുന്നു; ശമ്പള കുടിശ്ശികയായി എട്ടരലക്ഷം രൂപ

സ്വന്തം ലേഖകൻ തിരുവനനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജറോമിന് ശമ്ബള കുടിശ്ശിക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. പതിനേഴു മാസത്തെ കുടിശ്ശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. ശമ്പള കുടിശ്ശിക നല്‍കണമെന്ന ചിന്തയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ, കായിക-യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് ആണ് ഉത്തരവിറക്കിയത്. മുന്‍ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷന്റെ ശമ്ബള കുടിശ്ശിക കൊടുക്കണമെന്ന് കോടതി വിധി ഉണ്ടായിട്ടുണ്ട്. അത് സംബന്ധിച്ച്‌ മുന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചട്ടപ്രകാരമല്ലാതെ നാളിതുവരെ ഒരു തുകയും കൈപ്പറ്റിയിട്ടില്ലെന്നും […]

വാളയാറിനെ പറ്റി ഒരക്ഷരം മിണ്ടാത്ത യുവജന ക്ഷേമ ബോർഡ് അധ്യക്ഷ ബിനീഷിന് പിന്തുണയുമായി രംഗത്ത്, വളഞ്ഞിട്ട് ആക്രമിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക തിരുവനന്തപുരം: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയിൽ  ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.  സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് രംഗത്ത് വന്നു. എന്നാൽ ഇതിനെതിരെ  സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസമാണ് ഉയർന്നിരിക്കുന്നത്. സെലക്ടീവ് ആയി മാത്രം പ്രതികരിക്കുന്നതിനെ തുടര്‍ന്നാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷയെ സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുപിടിച്ച്‌ പരിഹസിക്കുന്നത്. വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതാണ് രൂക്ഷമായ പരിഹാസത്തിന് കാരണമെന്ന് ചിന്ത ജെറോം […]