നഷ്ടമായത് ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന നാല് പവൻ മാത്രം ; അലമാരിയിലുണ്ടായിരുന്ന 25 പവനും ഒരു ലക്ഷം രൂപയും തൊട്ടിട്ടില്ല ; മുറിയിൽ മൽപിടുത്തം നടന്നതിന്റെ സൂചനകളുമില്ല : വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്
സ്വന്തം ലേഖകൻ കോട്ടയം: കട്ടപ്പനയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തെളിവുകളൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പി പൊലീസ്. കട്ടപ്പന കൊച്ചുപുരയ്ക്കൽ താഴത്ത് കെ.പി ജോർജിന്റെ ഭാര്യ ചിന്നമ്മ(63) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചിന്നമ്മയുടെ മൃതശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോസ്റ്റമോർട്ടത്തിൽ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കട്ടപ്പന ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറും സംഘവും. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും വളകളും മോതിരവും അടക്കം നാലു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മോഷണമാവാം കൊലപാതകത്തിലേക്ക് […]