ഈ വർഷം 200ലധികം കുട്ടികളെ ബാലവേലയിൽ നിന്നും രക്ഷിച്ചതായി ഡൽഹി സർക്കാർ;55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹിയിൽ ബാലവേല ചെയ്തിരുന്ന 200 ലധികം കുട്ടികളെ ഈ വർഷം രക്ഷപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എൻജിഒ നൽകിയ 183 പരാതികളിൽ മിക്കതിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. ഫാക്ടറികളിൽ ജോലി ചെയ്യുന്ന കുട്ടികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടി ‘ബച്പൻ ബച്ചാവോ ആന്ദോളൻ’ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സച്ചിൻ ദത്തയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 2019 ഡിസംബർ 8 ന് നഗരത്തിലെ സദർ ബസാറിലെ […]

ഇടുക്കിയിലെ അടയ്‌ക്കാ കളത്തിൽ ബാലവേല ; 37 കുട്ടികളെ കണ്ടെത്തി

സ്വന്തം ലേഖിക ഇടുക്കി :വണ്ണപ്പുറത്ത് അടയ്‌ക്കാ കളത്തിൽ ബാലവേല ചെയ്ത് വരികയായിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി കണ്ടെത്തി. വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് കുട്ടികൾ ദിവസങ്ങളായി പണിയെടുത്തുകൊണ്ടിരുന്നത്. അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ ജോലി. സംഭവത്തിൽ അന്വേഷണം നടത്തി നടത്തിപ്പുകാരനെതിരെ നടപടിയെടുക്കാൻ ബാലക്ഷേമ സമിതി പൊലീസിന് നിർദ്ദേശം നൽകി.കുട്ടികളെ ബാലാക്ഷേമ സമിതി രക്ഷിതാക്കൾക്കൊപ്പം വിട്ടു. ബാലക്ഷേമ സമിതിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. അടയ്ക്കാ കളത്തിൽ തുടർച്ചയായി പണിയെടുത്തതിനാൽ പലരുടെയും കൈ മുറിഞ്ഞ നിലയിലാണ്. അസം സ്വദേശികളാണ് കുട്ടികൾ. […]