play-sharp-fill

നിരാലംബയായ വൃദ്ധയെ കബളിപ്പിച്ച് ബിജെപി നേതാവ്; 47 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തു; ആധാരത്തില്‍ മൂന്ന്‌ലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയതായി കെട്ടിച്ചമച്ചു; ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും കരഞ്ഞ് പറഞ്ഞ് സരസ്വതിയമ്മ; അറിയണം ഈ വഞ്ചനയുടെ കഥ, കാണാതെ പോകരുത് ഈ കണ്ണുനീര്‍

സ്വന്തം ലേഖകന്‍ കോട്ടയം : പൊൻകുന്നം ചെറുവള്ളിയിൽ കൈലാത്തുകവലയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. ചെറുവള്ളി പാറയ്ക്കേമുറിയില്‍ സരസ്വതിയമ്മ(77)ഇതു സംബന്ധിച്ച് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. പൊന്‍കുന്നം സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനും സേവാഭാരതി താലൂക്ക് സെക്രട്ടറിയുമായ കെ.ബി മനോജിനെതിരെയാണ് പരാതി. മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറക്കടവ് പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു ഇയാള്‍. എട്ടു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഏക മകന്റെ മരണത്തെ തുടര്‍ന്ന് സരസ്വതിയമ്മയും ഭര്‍ത്താവ് അനന്ദപത്മനാഭനും വാഴൂരിലുള്ള ഒരു ആശ്രമത്തിലേക്ക് […]