‘കഞ്ചാവ് തരുന്നവന്‍ തന്നെ പൊലീസിന് ഒറ്റും;കടത്താനും റിസ്‌കാ’; ലഹരിയുടെ പുതുവഴികള്‍ തേടി പോകുന്ന യുവതലമുറ ഇപ്പോള്‍ ‘മോളി’ക്ക് പിന്നാലെ

സ്വന്തം ലേഖകന്‍ കൊച്ചി: കഞ്ചാവ് പിടിച്ചെടുത്തു എന്ന വാര്‍ത്ത ഇല്ലാത്ത ഒരു ദിവസം പോലും അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. ലഹരിയ്ക്ക് അടിമപ്പെട്ട് മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് യുവതലമുറയിലെ ഒരു വലിയ വിഭാഗം. ഇവരുടെ കുടുംബ- സാമ്പത്തിക ചുറ്റുപാടുകളൊന്നും ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം സൃഷ്ടിക്കുന്നില്ല എന്നതാണ് വാസ്തവം. പൊലീസിന്റെ ഇന്‍ഫോമര്‍ പലപ്പോഴും ഇവരുടെ സംഘത്തില്‍പ്പെട്ട ആളുകള്‍ തന്നെയാവും. പായ്ക്കറ്റുകളിലാക്കി കടത്തുന്ന കഞ്ചാവും മറ്റ് മയക്ക് മരുന്നുകളും പൊലീസ് പിടികൂടാനുള്ള സാധ്യതയും കൂടുതലാണ്. രണ്ട് വര്‍ഷം മുന്‍പ് 200 കോടി രൂപയുടെ 32 കിലോ […]

ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചു രാസലഹരി വില്പന വർദ്ധിക്കുന്നു ;ഇരയാകുന്നത് വിദ്യാർത്ഥികൾ ; എക്‌സൈസ് സീക്രട്ട് ഗ്രൂപ്പ് രൂപീകരിച്ചു

സ്വന്തം ലേഖിക കൊച്ചി: ഇടനിലക്കാർ വഴി സംസ്ഥാനത്തെ കാമ്പസുകളിലെത്തുന്ന മാരക രാസലഹരി മരുന്നുകളുടെ വ്യാപനം തടയാൻ രഹസ്യ നീക്കവുമായി എക്സൈസ്. പൊലീസ്, കോളേജ് അധികൃതർ, വിദ്യാർത്ഥികൾ, ലഹരി വിരുദ്ധ ക്ലബുകൾ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ നടന്നുവരുന്ന പ്രവർത്തനങ്ങളാണ് കൂടുതൽ ഊർജിതമാക്കുന്നത്. എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘങ്ങളായ ‘സീക്രട്ട് ഗ്രൂപ്പിന്റെ’ നിരീക്ഷണ വലയം കോളേജുകളിലുണ്ടാകും. ലഹരി ക്ലബുകളടക്കം നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് എക്സൈസിന്റെ നീക്കം. നിലവിൽ, നിരവധി ഇടനിലക്കാരെ പൂട്ടാൻ എക്സൈസിന് സാധിച്ചിട്ടുണ്ട് ഹോസ്റ്റൽ മറ ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഹോസ്റ്റലുകൾ […]