play-sharp-fill

ഭാഗ്യം തുണച്ചത് വലത് മുന്നണിയെ; കോട്ടയം ഇനി ബിന്‍സി സെബാസ്റ്റ്യന്‍ ഭരിക്കും

സ്വന്തം ലേഖകന്‍ കോട്ടയം: നഗരസഭ ഇനി വലത് മുന്നണി ഭരിക്കും. ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ  നറുക്കെടുപ്പില്‍  ബിന്‍സി സെബാസ്റ്റിയനെയാണ് ഭാഗ്യം തുണച്ചത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥിയായി ബിൻസിയും, എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയായി അഡ്വ.ഷിജ അനിലുമാണ് മൽസരിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായതോടെയാണ് കോട്ടയം നഗരസഭയിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫ് – 22, യുഡിഎഫ്- 21, ബിജെപി- 8, സ്വതന്ത്ര- 1 എന്നിങ്ങനെയായിരുന്നു കോട്ടയം നഗരസഭയിലെ കക്ഷിനില. കോണ്‍ഗ്രസ് വിമതയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ […]

ആന്റോ ജോസ് പടിഞ്ഞാറേക്കര പാലാ നഗരസഭ അദ്ധ്യക്ഷന്‍; എല്‍ഡിഎഫിന്റെ പാലായിലെ ആദ്യ ചെയര്‍മാന്‍

സ്വന്തം ലേഖകന്‍ പാലാ: നഗരസഭയിലെ അദ്ധ്യക്ഷസ്ഥാനം ആദ്യ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും അടുത്ത ഒരു വര്‍ഷം സിപിഎമ്മിനും അവസാനത്തെ രണ്ട് വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും. നഗരസഭ പത്താം വാര്‍ഡില്‍ നിന്നുമാണ് ആന്റോ ജോസ് പടിഞ്ഞാറേക്കര വിജയിച്ചത്. പതിനേഴ് വോട്ടുകളാണ് ആന്റോ നേടിയത്. പാലാ നഗരസഭയിലെ ആദ്യ എല്‍ഡിഎഫ് ചെയര്‍മാനാണ് ആന്റോ.