video
play-sharp-fill

പാലായിലെത്തിയാല്‍ ഇനി ആ ‘ശങ്ക’ വേണ്ട; സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും; തീരുമാനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടേത്

സ്വന്തം ലേഖകന്‍ പാലാ: നഗരസഭയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നുകൊടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പിടഞ്ഞാറേക്കര. സ്റ്റേഡിയം ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ വാഹനം കാത്ത് നില്‍കുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണ് നടപടി എന്നും അദ്ദേഹം പറഞ്ഞു. 20ല്‍ അധികം ശുചി മുറികളാണ് ഇവിടെയുള്ളത്. ബസ് സ്റ്റോപ്പിന് സമീപമുള്ള സ്റ്റേഡിയം ഗേറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ തുറന്നിടുമെന്നും ശുചീകരണത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെ മറ്റ് ശുചിമുറികളും ആവശ്യമായ […]

കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു ; യുവ സംരംഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗരസഭാ ചെയർമാൻ യുവ സംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ യുവ സംരഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്. ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ ടണൽ എക്‌സ്‌പോയ്ക്ക് അനുമതി നൽകുന്നതിനാണ് യുവ സംരംഭകയോട് ചെയർമാൻ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പരാതിക്കാരി പുറത്തുവിട്ടു. ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയാണ് യുവസംരംഭകയുടെ ആരോപണം ഉയർന്നിരിക്കുന്നത്. നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് […]