അനിൽ അക്കര എംഎൽഎയുടെ വീട്ടിൽ പൂച്ചയുടെ തല അറുത്ത് കൊണ്ടിട്ട നിലയിൽ ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ തൃശൂർ : കോൺഗ്രസ് എം.എൽ.എ അനിൽ അക്കരയുടെ തൃശൂരിലെ വീട്ടിൽ പൂച്ചയുടെ തല അറുത്ത് കൊണ്ടിട്ട നിലയിൽ കണ്ടെത്തി. അനിൽ അക്കരയുടെ തൃശൂർ അടാട്ടുള്ള വീട്ടിലെ തൊഴുത്തിൽ പശുക്കൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ നിന്നാണ് പൂച്ചയുടെ തല കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൊഴുത്തിൽ പശുക്കൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ പൂർണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാൽ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു. പിന്നീട് പുലർച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാൾ നിൽക്കുന്ന കണ്ടെന്ന വിവരം അയൽവാസികൾ […]