പട്ടികജാതിക്കാരനായ സുധര്‍മ്മന്‍ അടുത്തിരുന്ന് ആഹാരം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂക്ക് തകര്‍ന്ന് അബോധാവസ്ഥയിലായിട്ടും തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ട്രാക്ടര്‍ ഉദയന്‍; കര്‍ണ്ണാടകയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പട്ടികജാതിക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന മലയാളി കോണ്‍ട്രാക്ടര്‍ ഉദയനെതിരെ നടപടിയെടുക്കാതെ പോലീസ്

സ്വന്തം ലേഖകന്‍ കൊല്ലം: പട്ടികജാതിക്കാരനായ തൊഴിലാളിയെ മര്‍ദ്ദിച്ചതിന് കൊല്ലം കരീപ്ര പഞ്ചായത്തില്‍ കടയ്ക്കോട് ഉദയാ സദനത്തില്‍ ടി.ഉദയനെതിരെ പരാതി. ഡിസംബര്‍ 22 നാണ് കുടവട്ടൂര്‍ സ്വദേശികളായ കെ.എം സുധര്‍മ്മന്‍,സുഭാഷ് എന്നിവരെ കിണര്‍ പണിക്കായാണ് കോണ്‍ട്രാക്ടറായ ഉദയന്‍ കര്‍ണ്ണാടകത്തിലേക്ക് കൊണ്ട് പോയത്. ഉത്തര കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയില്‍ മജാളി പഞ്ചയത്തിലാണ് ഇവരെ തൊഴിലിനായി എത്തിച്ചത്. ഉദയന്‍ ഏര്‍പ്പാടാക്കിയ സ്ഥലത്താണ് താമസം നല്‍കിയിരുന്നത്. ജോലിക്ക് ശേഷം രാത്രി 8.30 യോട് കൂടി സുധര്‍മ്മന്‍ പാചകം ചെയ്ത ഭക്ഷണം എല്ലാവും ഒരുമിച്ചിരുന്ന് കഴിക്കവെ കോണ്‍ട്രാക്ടര്‍ ഉദയന് സമീപം ഭക്ഷണവുമായി […]

നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് : ക്ലാസ് മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക് ; സംഭവം ഉത്തരേന്ത്യയിലല്ല എറണാകുളത്ത്

സ്വന്തം ലേഖകൻ കൊച്ചി: നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് , ക്ലാസ്മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക്.സഭവം നടന്നത് ഉത്തരേന്ത്യയിലല്ല.എറണാകുളം സെന്റ് തെരേസാസ് ലോവർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇവിടെ ഒരു ക്ലാസ് മുറിയിലെ ബോർഡിൽ കുട്ടികളുടെ ജാതി തിരിച്ചാണ് കണക്കെഴുതിയിരിക്കുന്നത്. എഴുത്തുകാരി ചിത്തിര കുസുമനാണ് ഫേസ്ബുക്കിൽ ഇക്കാര്യം ചിത്രമടക്കം പങ്കുവെച്ചത്. മൂന്നാം ക്ലാസിലെ 51 കുട്ടികളെ എസ്‌സി, ഒഇസി, ഒബിസി, ജനറൽ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നിങ്ങനെയാണ് തിരിച്ചെഴുതിയത്. ഡാറ്റാ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികൾ കാൺകെ ഇങ്ങനെ എഴുതിയിട്ടത് എന്നാണ് വിശദീകരണം […]