സമഗ്ര കോവിഡ് കെയർ ടീം; ആധുനിക സജ്ജീകരണങ്ങൾ; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം; കോട്ടയത്തിന് കൈത്താങ്ങായി കാരിത്താസ് ആശുപത്രി
സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് മഹാമാരി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സമയം തന്നെ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ച അപൂര്‍വ്വം ആശുപത്രികളിലൊന്നാണ് കോട്ടയം ജില്ലയിലെ കാരിത്താസ് ആശുപത്രി. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും കിടക്കകള്‍, ഐ.സി.യു, വെന്റിലേറ്റര്‍, ആംബുലന്‍സ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്ട്രോള് റൂമും കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് രോഗികളുടെ ബന്ധുക്കൾക്ക് വളരെ സൗകര്യപ്രദമാണ്. 0481 68 111 00 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ പൊതുജങ്ങള്‍ക്ക് 24 മണിക്കൂറും ഇവ സംബ്ബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ജില്ലാ […]