video
play-sharp-fill

പള്ളത്തെ കാര്‍ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികള്‍ക്ക് കൊടുത്ത ലാന്‍സര്‍ കാര്‍ കള്ളന്‍ കൊണ്ടുപോയി; വര്‍ക്ക് ഷോപ്പ് ഗേറ്റിന്റെ പൂട്ട് പൊളിച്ചത് അതിവിദഗ്ധമായി; കക്കാനിറങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ട ടെക്കിക്കള്‍ ഉള്‍പ്പെടെയുള്ള ഹൈടെക് കള്ളന്മാരെന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പള്ളത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഏല്‍പ്പിച്ച കാര്‍ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂലവട്ടം സ്വദേശി രാഹുല്‍ പട്ടോലക്കലിന്റെ ഉടമസ്ഥതയിലുള്ള KL-01-AA-707 രജിസ്‌ട്രേഷനിലുള്ള കറുപ്പ് നിറത്തിലുള്ള മിറ്റ്‌സുബിഷി ലാന്‍സര്‍ കാറാണ് മോഷണം പോയത്. ഏതാനും ദിവസം മുന്‍പാണ് ഉടമസ്ഥന്‍ ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി കാര്‍ പള്ളത്തെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിക്കുന്നത്. ഇന്നലെ രാവിലെ ഷോപ്പിലെത്തിയ ജീവനക്കാര്‍ ഗേറ്റിന്റെ പൂട്ട് പൊളിച്ചിട്ടിരിക്കുന്ന കാഴ്ച കണ്ട് സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോഴാണ് കാര്‍ മോഷണം പോയതായി മനസ്സിലാക്കുന്നത്. ഇരുമ്പ് […]