play-sharp-fill

ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് മാര്‍ച്ച്‌ 28-നകം പൊളിക്കണം; നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടി; അന്ത്യശാസനവുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻ ദില്ലി: ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.കോടതി ഉത്തരവ് വന്ന് വര്‍ഷങ്ങളായിട്ടും നടപടികള്‍ പൂര്‍ത്തിയാകാത്തതിലും കോടതി അതൃപ്തി അറിയിച്ചു. മാര്‍ച്ച്‌ 28നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്നും സുപ്രീംകോടതി സംസ്ഥാനത്തിന് അന്ത്യശാസനം നല്‍കി. റിസോര്‍ട്ട് പൊളിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇന്ന് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.നടപടികള്‍ പൂര്‍ത്തിയാകാത്തതില്‍ ചീഫ് സെക്രട്ടറിക്ക് നേരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കുമെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പൊളിക്കല്‍ നടപടികള്‍ തുടങ്ങിയെന്നും […]