play-sharp-fill

കൂലിപ്പണിക്കാരന്‍ 2000 രൂപ കുടിശ്ശിക വരുത്തിയാല്‍ കുത്തിന്പിടിച്ച് വാങ്ങും; കോടികള്‍ തട്ടിക്കുന്നവരെ എസി മുറിയില്‍ ഇരുത്തി സല്‍ക്കരിക്കും; പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നത് വരെ ന്യൂജെന്‍ ബങ്കുകളെ കണ്ണടച്ച് വിശ്വസിച്ച ജനങ്ങള്‍; സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ വനിതാ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ചത് ഏതാനും ദിവസം മുന്‍പ്; എന്നാല്‍ മേലാളരുടെ അഴിമതി കണ്ടുപിടിച്ചതിന് പണി പോയ കാനറാ ബാങ്ക് മുന്‍ ലോ ഓഫീസര്‍ എം സി പ്രിയംവദ ജീവന്‍ കളഞ്ഞില്ല, അവരുടെ പോരാട്ടം ഇന്നും തുടരുകയാണ്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തോടെ ന്യൂജെന്‍ ബാങ്കുകളുടെ സുന്ദരമല്ലാത്ത മുഖം വീണ്ടും മറനീക്കി പുറത്ത് വരികയാണ്. സ്വപ്നയുടെ ദുരന്തം ഓര്‍മ്മിപ്പിക്കുന്നത് തൊഴില്‍ പീഡനത്തിന്റെ ഇരയായി ജീവിതം നയിക്കുന്ന എം. സി പ്രയംവദയെയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സമയം. എന്നാല്‍ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിയായ പ്രിയംവദ പറയുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിനേക്കാളും തട്ടിപ്പുകള്‍ അറങ്ങേറിയത് കാനറാ ബാങ്കിലാണെന്നാണ്. 9 വര്‍ഷം […]