play-sharp-fill

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റിയുടെ നിർദേശം.

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് ഹാജരാകണമെന്നാണ് ആവശ്യം. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് യുവതി മറുപടി നൽകിയിട്ടുണ്ട്. യുവതിയുടെ ശരീരത്തിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചതിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു . 15 ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകണം. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിർദേശം നൽകിയത്.ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോടുവച്ച് ചേരുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് […]

ആശങ്ക വർദ്ധിക്കുന്നു..! സംസ്ഥാനത്ത് രണ്ട് ഡോക്ടർമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; ആറ് ഡോക്ടർമാർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് സംസ്ഥാനത്ത് രണ്ട് ഡോക്ടർമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടുപേരും ഹൗസ് സർജൻമാരാണ്. ഇവർ ഡൽഹിയിലേക്കു വിനോദയാത്ര പോയിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ തിരിച്ചുവന്ന ട്രെയിനിലായിരുന്നുവെന്നാണ് ഇവർ പറയുന്നത്. അതേസമയം ഇവിടെ ആറ് ഡോക്ടർമാരുമാർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. എന്നാൽ വൈറസ് ബാധ സ്ഥിരീകരിച്ചവർ വിവരം മറച്ചു പിടിച്ചിരുന്നതായും സംശയമുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ കൂടെ സഞ്ചരിച്ചവരേയും അടുത്തിടപഴകിയവരെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. […]