കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി ; ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല : മുഖ്യമന്ത്രി നിതീഷ് കുമാർ

സ്വന്തം ലേഖകൻ പട്‌ന: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ. സംസ്ഥാന നിയമസഭയിലാണ് അദ്ദേഹം നിർണായക പരാമർശം നടത്തിയത്. എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ സി.എ.എയിൽ ചർച്ചയാവാം. പാർലമെന്റിൽ ഇനിയും നിയമം സംബന്ധിച്ച് ചർച്ചകളാവാമെന്നും നിതീഷ് കുമാർ പറഞ്ഞു. ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേന്ദ്രസർക്കാറിന് കടുത്ത തിരിച്ചടിയാണ്. ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ എൻ.ആർ.സിക്കും സി.എ.എക്കും എതിരെ നിലപാടെടുത്തിരുന്നു.

പൗരത്വ ഭേദഗതി ; കൂട്ടായ പ്രക്ഷോഭം രാജ്യത്ത് വലിയ മാറ്റം സൃഷ്ടിച്ചു : പി.കെ കുഞ്ഞാലിക്കുട്ടി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് കേരളം ഒറ്റക്കെട്ടായി എതിരാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട കൂട്ടായ പ്രക്ഷോഭത്തിൻറെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സംസാരിച്ച ഭാഷയിലല്ല കേന്ദ്രസർക്കാർ ഇപ്പോൾ പ്രതികരിക്കുന്നത്. കേരളത്തിൻറെ ഒറ്റക്കെട്ടായ പ്രതിഷേധം വലിയ മാറ്റമാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. സുപ്രീംകോടതിയിലെ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്ന അഭിപ്രായവും സർവകക്ഷി യോഗത്തിൽ ഉയർന്നു വന്നിരുന്നു. അക്കാര്യം ആലോചിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ടെന്നും […]

പൗരത്വ ഭേദഗതി ബിൽ : കോലം വരച്ച് പ്രതിഷേധം ; സ്ത്രീകളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ ചെന്നൈ: രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ദിനംപ്രതി ആളിപടരുകയാണ്. ചെന്നൈയിൽ നടന്ന പ്രതിഷേധത്തിൽ നാല് സ്ത്രീകളടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ കോലം വരച്ച് പ്രതിഷേധിച്ചപ്പോഴാണ് പോലീസ് കർശന നടപടിയിലേക്ക് നീങ്ങിയത്. ചെന്നൈയിലെ ബസന്ത് നഗറിലാണ് സംഭവം. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണ്. ഇവരുടെ ഫോൺ അടക്കം പോലീസ് പിടിച്ചെടുത്തു. അതിനിടെ അറസ്റ്റിലായവരെ ജാമ്യത്തിൽ എടുക്കാൻ എത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരാണ് ജാമ്യാപേക്ഷയുമായി എത്തിയിരുന്നത് ഇവരെ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ […]

മിണ്ടാതെയിരുന്നാലാണ് അവസരം ലഭിക്കുന്നതെങ്കിൽ എനിക്കത് ആവശ്യമില്ല ; ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും : നടൻ സിദ്ധാർത്ഥ്

  സ്വന്തം ലേഖിക ചെന്നൈ: എൻഡിഎ സർക്കാറിന്റെ കൊള്ളരുതായ്മകൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് സിദ്ധാർത്ഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം ഇത്തരത്തിൽ പ്രതികരിക്കുന്നത് കാരണം സിനിമാ കരിയറിനെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കിൽ എനിക്കത് ആവശ്യമില്ല, ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നമ്മുടെ ജീവിതം ഒരു ഇരുണ്ട കാലത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത് എന്നത് ഏറെ ദൗർഭാഗ്യകരമാണ്. രക്തം തിളപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ വളർന്നുവന്ന ഒരു […]