പന്തളത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകർന്നു; ഇടിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു; അപകടത്തിൽ ആർക്കും പരിക്കുകളില്ല

സ്വന്തം ലേഖകൻ പന്തളം: നിയന്ത്രണം വിട്ട കാറിടിച്ചു ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ജംക്‌ഷന് തെക്കുഭാഗത്തായി അടൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ നൂറനാട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിലെ യാത്രക്കാർക്ക് പരുക്കില്ല. ഇടിയുടെ ആഘാതത്തിൽ കാത്തിരിപ്പ് കേന്ദ്രം പൂർണമായി തകർന്നു. തൂണുകളൊടിഞ്ഞു മേൽക്കൂരയും നിലംപൊത്തി. ഇടിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ 10 ബസ് സ്റ്റോപ്പുകളുള്ളതിൽ ആകെയുണ്ടായിരുന്ന 2 കാത്തിരിപ്പ് കേന്ദ്രങ്ങളിലൊന്നാണ് തകർന്നത്. 2010–2015 കാലയളവിൽ […]